പേരില്‍ 'കമല' എന്നുള്ളവര്‍ക്ക് അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്; സംഭവം ഇതാണ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 24.01.2021) അമേരികയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവുമായി പേരില്‍ 'കമല' എന്നുള്ളവര്‍ക്ക് അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍കായ വണ്ടര്‍ല. ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.
Aster mims 04/11/2022

കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ഒരു ദിവസം സൗജന്യ പ്രവേശനമാണ് വണ്ടര്‍ല ഒരുക്കിയിരിക്കുന്നത്. കറുത്ത വര്‍ഗക്കാരിയായ ദക്ഷിണേന്ത്യന്‍ പശ്ചാത്തലമുള്ള കമല ഹാരിസ് ചരിത്രത്തിന്റെ ഭാഗമായതില്‍ ആദരവുമായാണ് ഈ സ്‌പെഷ്യല്‍ ഓഫര്‍.

പേരില്‍ 'കമല' എന്നുള്ളവര്‍ക്ക് അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്; സംഭവം ഇതാണ്


ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൗജന്യം ലഭ്യമാണ്.ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൗജന്യം ലഭിക്കുക.

അമേരികന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രികന്‍ അമേരികന്‍ ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 

ഒരു ദേശീയ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരികയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജ അമേരികയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന 56കാരിയായ കമല ഹാരിസ്സിന്റെ റെകോഡുകള്‍ പലതാണ്.

This Sunday all Kamala's WIN! Any guest in the name of Kamala will get a free entry to the park on Sunday, 24th Jan...

Posted by Wonderla on  Friday, 22 January 2021
Keywords:  News, Kerala, Kochi, State, Amusement Park, Entertainment, Name, Amusement park offers free entry to all named ‘Kamala’ in honour of Harris
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script