പെണ്ണ് കെട്ടിയാല്‍ ആണുങ്ങള്‍ ഇങ്ങനെയും മാറുമോ? ഫഹദ് ഫാസിലിന് വന്ന മാറ്റം ഭയങ്കരം

 


കൊച്ചി: (www.kvartha.com 07.04.2016) പഴമക്കാര്‍ പറയും സ്വഭാവം നന്നാകാന്‍ ആണ്‍കുട്ടികളെ പെണ്ണ് കെട്ടിക്കണമെന്ന്. പെണ്ണ് കെട്ടിയത് കൊണ്ട് ആണുങ്ങള്‍ക്ക് മാറ്റം
ഉണ്ടാകുമോ. ഉണ്ടാകുമെന്നതാണ് നിയമം. എന്നാല്‍ നമ്മുടെ സ്വന്തം ഫഹദിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.

കല്യാണം കഴിഞ്ഞതോടെ ആളാകെ മാറി. ഈ മാറ്റത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി നസ്രിയയാണെന്ന് ഒരു മടിയുമില്ലാതെ ഫഹദ് സമ്മതിക്കുന്നു. നസ്രിയ വന്നത് കൊണ്ട് തന്റെ ദേഷ്യം കുറഞ്ഞെന്ന് നടന്‍ പറയുന്നു. കാരണം നമ്മുടെ കാര്യങ്ങള്‍ നമ്മളല്ല നിയന്ത്രിക്കുന്നതെന്ന് നസ്രിയ ഭര്‍ത്താവിന് ബോധ്യപ്പെടുത്തി കൊടുത്തു. ആര് വിളിച്ചാലും ഫോണെടുക്കാന്‍ മടിയുണ്ടായിരുന്ന ഫഹദിന് ഇപ്പോള്‍ ആ കുഴപ്പമില്ല.

പെണ്ണ് കെട്ടിയാല്‍ ആണുങ്ങള്‍ ഇങ്ങനെയും മാറുമോ? ഫഹദ് ഫാസിലിന് വന്ന മാറ്റം ഭയങ്കരം
മാത്രമല്ല എടുക്കാന്‍ പറ്റിയില്ലങ്കില്‍ തിരിച്ചു വിളിക്കുകയും ചെയ്യും. മറ്റൊന്നും കൊണ്ടല്ല നസ്രിയ തിരിച്ചു വിളിക്കും വരെ പിന്നാലെ നടക്കും. എന്തായാലും നല്ല ക്ഷമ ലഭിച്ചതോടെ കാര്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ പഴയ തിടുക്കവും ദേഷ്യവുമൊന്നുമില്ല. നസ്രിയ വളരെ പക്വതയുള്ളവളാണെന്നാണ് ഫഹദ് പറയുന്നത്.

Keywords: Kochi, Fahad Fazil, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia