'എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്, ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍'; പ്രണയം തുറന്നു പറഞ്ഞ് നൂറിന്‍ ഷെരീഫ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 11.01.2020) ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയതാരമാണ് നൂറിന്‍ ഷെരീഫ്. മോഡല്‍ രംഗത്തു നിന്നും സിനിമയിലെത്തിയ താരം നര്‍ത്തകി എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന നൂറിന്‍ ഷെരീഫിന്റെ ഫോട്ടോയ്കള്‍ വളരെ പെട്ടെന്ന് തന്നെ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫോട്ടോ മാത്രമല്ല താരം പങ്കുവച്ച പോസ്റ്റും ചര്‍ച്ചയാവുകയാണ്. രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിന്‍ ഷെരീഫ് ഷെയര്‍ ചെയ്ത ഫോട്ടോ.

അതൊടൊപ്പം എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍ എന്നും കുറിച്ചിരിക്കുന്നു. എന്നാല്‍ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിന്‍ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല. ഇതിനെ കുറിച്ചുള്ള ആരാധകരുടെ കമന്റിനും താരം കൃത്യമായി മറുപടി നല്‍കിയിട്ടിലല്ല. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പമാണ് നൂറിന്‍ ഷെരീഫിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

'എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്, ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍'; പ്രണയം തുറന്നു പറഞ്ഞ് നൂറിന്‍ ഷെരീഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Entertainment, Actress, post, Love, Photo, Actress Noorin Shereef viral post
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia