Reaction | 'അര്‍ഥവത്തായ ഒരു സംഘടനയായിരുന്നില്ല'; അമ്മയിലെ രാജിയില്‍ സന്തോഷമെന്ന് നടി ഗായത്രി വര്‍ഷ

 
Actress Gayatri Varṣha Welcomes AMMA Executive Committee Resignation, AMMA, Gayatri Varṣha, Malayalam cinema.

Photo: Arranged

ആരോപണ വിധേയരായവര്‍ അന്വേഷണത്തെ നേരിടണം.

അമ്മ സംഘടനയില്‍ റബര്‍ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി വര്‍ഷ. 

കണ്ണൂര്‍: (KVARTHA) താരസംഘടനയായ അമ്മയ്ക്ക് (AMMA) കെട്ടുറപ്പുള്ള പുതിയ കമിറ്റി വരണമെന്ന് നടി ഗായത്രി വര്‍ഷ കണ്ണൂര്‍ ഇ കെ നായനാര്‍ അകാഡമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എക്‌സിക്യുടീവ് കമിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട്. കെട്ടുറപ്പുള്ള പുതിയ കമിറ്റി വരണമെന്നാണ് തന്റെ ആഗ്രഹം. 

അര്‍ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ, അതില്‍ ജനാധിപത്യബോധമോ സമത്വമോ ഉണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയില്‍ നിന്ന് മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ആരോപണ വിധേയരായ മുകേഷ് ഉള്‍പെടെയുള്ളവര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടണം.

സ്ത്രീകള്‍ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണുണ്ടായിരുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാല്‍ പരാതി നല്‍കാന്‍ ഇരയായവര്‍ തയ്യാറകണം. അമ്മ സംഘടനയില്‍ റബര്‍ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി വര്‍ഷ പറഞ്ഞു.

#AMMA #MalayalamCinema #GayatriVarsha #WomensRights #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia