നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും? കുറ്റപത്രം ഉടന്‍

 


കൊച്ചി: (www.kvartha.com 18.08.2017) ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെയുള്ള അവസാനത്തെ തെളിവും ശേഖരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ പഴുതുകളും അടച്ച് കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നാണ് ഉന്നതങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും? കുറ്റപത്രം ഉടന്‍

രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. അതേസമയം കേസില്‍ നടി രമ്യാ നമ്പീശനെ മുഖ്യസാക്ഷിയാക്കുമെന്നും വിവരമുണ്ട്. സാക്ഷിപ്പട്ടിക അന്വേഷണ സംഘം തയ്യാറാക്കി കഴിഞ്ഞു. രമ്യയുടെ വീട്ടിലേയ്ക്ക് പോകുന്ന വഴിക്കാണ് നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രമ്യാ നമ്പീശന്‍.

ആക്രമിക്കപ്പെട്ടതിന് ശേഷം നടി തങ്ങിയത് രമ്യ നമ്പീശനൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് കഴിഞ്ഞ ദിവസം രമ്യ നമ്പീശനെ പോലീസ് ചോദ്യം ചെയ്തത്. നിലവില്‍ കേസില്‍ 11-ാം പ്രതിയാണ് ദിലീപ്. പുതിയ കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന.

അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Actress, attack, Case, Police, Investigates, Dileep, Court, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia