Archana Kavi | 'ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്തു, എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് ചോദിച്ചു, ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല'; രാത്രി യാത്രയ്ക്കിടെ പൊലീസ് മോശമായി പെരുമാറിയെന്ന് അര്‍ചന കവി

കൊച്ചി: (www.kvartha.com) രാത്രി യാത്രയ്ക്കിടെ കേരള പൊലീസ് മോശമായി പെരുമാറിയെന്ന് നടി അര്‍ചന കവി. യാത്രയ്ക്കിടെയുണ്ടായ പൊലീസിന്റെ പെരുമാറ്റം സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അര്‍ചന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 

Archana Kavi | 'ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്തു, എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് ചോദിച്ചു, ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല'; രാത്രി യാത്രയ്ക്കിടെ പൊലീസ് മോശമായി പെരുമാറിയെന്ന് അര്‍ചന കവി

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ചന കുറിപ്പ് പങ്കുവച്ചത്. കൂടെ ഉണ്ടായിരുന്ന എല്ലാവരും സ്ത്രീകളായിരുന്നെന്നും വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ചന പറയുന്നു. കേരള പൊലീസ്, ഫോര്‍ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Archana Kavi | 'ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്തു, എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് ചോദിച്ചു, ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല'; രാത്രി യാത്രയ്ക്കിടെ പൊലീസ് മോശമായി പെരുമാറിയെന്ന് അര്‍ചന കവി

അര്‍ചന കവിയുടെ വാക്കുകള്‍:

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തി ചോദ്യം ചെയ്തു.  ഓടോയില്‍ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഞങ്ങള്‍ അവരുടെ അടുത്തേക്ക് പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

Keywords:  News,Kerala,State,Kochi,Actress,Travel,Entertainment,Police,Social-Media,Top-Headlines, Actress Archana Kavi post about Kerala Police Behavior
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia