ഓഫ് വൈറ്റ് ഗൗണില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി ആലീസ് ക്രിസ്റ്റി; വിവാഹ ചിത്രങ്ങള്‍ പങ്കിട്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ താരം
Nov 20, 2021, 15:31 IST
കൊച്ചി: (www.kvartha.com 20.11.2021) വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് സീരിയല്‍ താരം ആലീസ് ക്രിസ്റ്റി ഗോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഓഫ് വൈറ്റ് ഗൗണില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്. വസ്ത്രത്തില്‍ നിറയെ വെള്ളമുത്തുകളും പിടിപ്പിച്ചിരുന്നു. ഡയമണ്ട് നെക്ലസും കമ്മലും മാത്രം അണിഞ്ഞ് വളരെ സിംപിള്‍ ലുകിലായിരുന്നു താരം. ശരിക്കും രാജകുമാരിയെ പോലുണ്ട് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്.
നവംബര്‍ 18നായിരുന്നു സീരിയല്‍ നടിയായ ആലീസ് ക്രിസ്റ്റിയുടെ വിവാഹം പത്തനംതിട്ട സ്വദേശിയായ സജിന്‍ സജി സാമുവലുമായി നടന്നത്. അടൂരുള്ള പഞ്ചരത്‌ന ഹോടെലില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കോവിഡ് കാരണമാണ് വിവാഹം വൈകാന്‍ കാരണമെന്ന് താരം പറയുന്നു.
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടേതുമെന്ന് ആലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 'നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുന്‍പേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു,' വിവാഹം വൈകാന്‍ കാരണമായെന്ന് ആലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.