ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളില്‍ സിദ്ധാര്‍ത്ഥും! മരണവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍

 



ചെന്നൈ: (www.kvartha.com 19.07.2021) തന്റെ നിലപാടുകള്‍ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടികാണിക്കാത്ത താരമാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. പ്രത്യേകിച്ച് കേന്ദ്ര സര്‍കാരിനെതിരെ. ഇതിന്റെ പേരില്‍ പല വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താന്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപോര്‍ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. 

'ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനെതിരെ യുട്യൂബ് അധികൃതരോട് റിപോര്‍ട് ചെയ്തപ്പോള്‍ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വീറ്റ് ചെയ്യുന്നു. 

ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളില്‍ സിദ്ധാര്‍ത്ഥും! മരണവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍


'ഞാന്‍ മരണപ്പെട്ടു' എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പ് റിപോര്‍ട് ചെയ്തിരുന്നു. 'ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു' എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.' എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.

ഈ വീഡിയോയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 

സിനിമാസ്വാദകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരത്തിന് സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. 

Keywords:  News, National, India, Chennai, Actor, Cine Actor, Entertainment, Video, YouTube, Social Media, Actor Siddharth reports YouTube video that claimed he's dead, gets bizarre response!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia