Allegation | മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാല കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈകോടതിയിൽ
● തിങ്കളാഴ്ച പുലർച്ചെ, പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്.
● വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം.
കൊച്ചി: (KVARTHA) മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ പ്രമുഖ നടൻ ബാല, തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് അറിയിച്ചു. ബാലയ്ക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും, നോട്ടീസ് നൽകിയായിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നുവെന്നും, എന്നാൽ പോലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത് അനാവശ്യമായ നടപടിയാണെന്നും അവർ ആരോപിച്ചു.
അതേസമയം, നിലവിൽ ബാല കടവന്ത്ര പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ, പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് ബാലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, വിവാഹമോചന കരാർ ലംഘിച്ചതിന് ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
#ActorBal #Arrest #LegalIssues #ExWifeComplaint #HighCourt #IPCCharges