നടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി?

 


ADVERTISEMENT

ടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി എന്ന വാര്‍ത്ത മലയാള സിനിമാ രംഗത്ത് ചുടുള്ള ചര്‍ച്ചയായി. ഇരുവരും വിവാഹിതരായെന്നും ഒരുമിച്ചാണ് താമസമെന്നുമാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹക്കാര്യം ഇരുവരും നിഷേധിച്ചു.

കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം എറണാകുളത്ത് രഹസ്യമായി നടന്നുവെന്നാണ് വാര്‍ത്താ  കോളങ്ങളില്‍ പരക്കുന്നത്. വിവാഹം നടക്കുകയാണെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. രഹസ്യമായി ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ പറയുന്നതുപോലെ ഗോസിപ്പ് ഞാനും കേട്ടു. പക്ഷേ ഞാനൊന്നുമറിയില്ല. ഇതായിരുന്നു ഗോസിപ്പ് കേട്ട് ഞെട്ടിയ ആശിഖ് അബുവിന്റെ പ്രതികരണം. വിവാഹം നിഷേധിച്ച അബു എന്നാല്‍ റീമയുമായുള്ള ബന്ധത്തെക്കുറിച്ച് നിഷേധിച്ചില്ല. അതുകൊണ്ട് തന്നെ വിവാഹക്കാര്യം അബു മറച്ചുവെച്ചുവെന്ന് കരുതാതിരിക്കാനും സാധിക്കില്ല.
നടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി?

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ നിന്നായിരുന്നു ഇരുവരുടെയും പ്രണയം ആരംഭിച്ചതെന്നാണ് പുറത്തുവന്നത്. അബുവിന് റീമയോട് ഇഷ്ടമുണ്ടെന്നിരിക്കട്ടെ എന്നാലും നിരാശയായിരിക്കും ഫലം. താന്‍ ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണെന്നും അയാളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും റീമ പ്രതികരിച്ചു. വിവാഹമുണ്ടെങ്കില്‍ അത് സസ്‌പെന്‍സായിരിക്കുമെന്നും റീമ വെളിപ്പെടുത്തി. എത്രപേര്‍ എന്നെ സ്‌നേഹിച്ചാലും ഹൃദയത്തില്‍ ഒരാള്‍ക്കല്ലേ ഇടംനല്‍കാനാവൂ....അത് ഫില്ലാണെന്നും റീമ പുഞ്ചിരിയോട് പറഞ്ഞു.

ഗോസിപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് റീമയുമായി അടുത്ത് ബന്ധമുള്ളവര്‍ പറഞ്ഞു. യുവ നടന്‍മാര്‍ മലയാള സിനിമ അടക്കിവാഴുമ്പോള്‍ പഴയ നടന്‍മാരെപോലെ അവരും സഹപ്രവര്‍ത്തന മേഖലയിലുള്ളവരെതന്നെ കൊത്തിയെടുത്തു കൊണ്ടുപോകുമോ എന്ന നിരാശയിലാണ് ആരാധകര്‍. കാരണം. മലയാള സിനിമയിലെ പരസ്പരം വിവാഹിതരായവരില്‍ പലരുടെയും ബന്ധം ഇപ്പോള്‍ അത്ര നല്ലതല്ല....

Keywords:  Actress, Gossip, Marriage, Rima Kallingal, Kottayam, Youth, Entertainment, Ashiq Abu denies wedding rumours, aashiq abu rima kallingal wedding, Gossip time - ashique abu married rima kallingal, Aashiq Abu marries Rima Kallingal?

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia