Analysis | മമ്മൂട്ടിയുടെ 'പൂവിന് പുതിയ പൂന്തെന്നൽ' പിറന്നിട്ട് 38 വർഷം

 
A Classic Revisited: The Legacy of Poovin Pudiya Poonthenal Poster
A Classic Revisited: The Legacy of Poovin Pudiya Poonthenal Poster

Poster courtesy: Facebook/ Fazil

മമ്മൂട്ടിയുടെ കരിയറിലെ ഒരു ടേണിങ് പോയിന്റായിരുന്നു. 
ബാബുരാജിന്റെ കരിയറിലെ മികച്ച വില്ലൻ വേഷമായിരുന്നു രഞ്ജി എന്ന കഥാപാത്രം.
ചിത്രം തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, സിംഹള, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്.

(KVARTHA) മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് സ്വർഗചിത്ര അപ്പച്ചന്റെ ആദ്യ നിർമ്മാണ സംരംഭമായ 'പൂവിന് പുതിയ പൂന്തെന്നൽ'. 1986ൽ ആണ് ഈ സിനിമ റിലീസ് ആയത്. ഇതിലെ ഗാനങ്ങളും സൂപ്പർ തന്നെയാണ്. ഇന്നും മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചില പാട്ടുകൾ ഈ സിനിമയിലേതാണ്. പീലിയേഴും വീശിവാ എന്ന ഗാനമൊക്കെ ഇന്നും കേൾക്കുമ്പോൾ അനന്ദം പകരാറുണ്ട്. 1986 ലെ ഓണം സീസണിൽ അഞ്ച് മമ്മൂട്ടിച്ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തതു കൊണ്ടാകാം പൂവിന് പുതിയ പൂന്തെന്നൽ ഒരു വൻ വിജയമാകാതെ പോയത് എന്ന് വിലയിരുത്തുന്നവരും ഏറെയാണ്. 

A Classic Revisited: The Legacy of Poovin Pudiya Poonthenal Poster

ഒപ്പം ദുരുന്ത പര്യവസായിയായ ക്ലൈമാക്സും ചിത്രത്തിന്റെ വ്യാപാര വിജയത്തെ പ്രതികൂലമായി ബാധിച്ചു എന്ന് കരുതപ്പെടുന്നു. ഫാസിൽ ആണ് ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന ബധിരനും മൂകനുമായ ഒരു കൊച്ചു കുട്ടിയും ആ കുട്ടിയുടെ സംരക്ഷണം യാദൃശ്ചികമായി ഏറ്റെടുക്കേണ്ടി വരുന്ന ഒരാളുടെയും കഥയാണ് ചുരുക്കിപ്പറഞ്ഞാൽ ഈ ചിത്രം. തന്റെ ഭാര്യയുടെയും കുട്ടിയുടെയും മരണത്തെത്തുടർന്ന് മദ്യത്തിനടിമയായി മാറിയ കിരൺ യാദൃശ്ചികമായി തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരു പിഞ്ചു ബാലനെ കാണുകയും ആ കുട്ടിയെ സ്വവസതിയിലേക്ക് കൂടെക്കൂട്ടുകയും ചെയ്യുന്നു. 

ദിവസങ്ങൾക്കുള്ളിൽ ആ കുട്ടി ഒരു ബധിരനും മൂകനുമാണെന്ന് കിരൺ മനസിലാക്കുന്നു. കിരൺ തന്റെ സ്വന്തം മകനെപ്പോലെ ആ കുഞ്ഞിനെ സ്നേഹിച്ച് കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ താമസിയാതെ കുഞ്ഞിനെ സ്വന്തമാക്കാൻ ചിലർ രംഗത്ത് വരുന്നു. കുട്ടിയെ തട്ടിയെടുക്കാൻ മാത്രമല്ല വകവരുത്താനും ചിലർ രംഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞ കിരൺ കുട്ടിയുടെ സുരക്ഷയെക്കരുതി തന്റെ മദ്യപാനമെന്ന ദുശ്ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. കിട്ടു എന്ന് പേരിട്ട് കിരൺ വിളിക്കുന്ന കുഞ്ഞിന് പിന്നിലെ ദുരൂഹതകൾ തേടിയുള്ള കിരണിന്റെ അന്വേഷണവും കിരണിന്റെ കണ്ടെത്തലുകളും ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലേക്ക് മാറ്റുന്നു. 

1985ൽ റിലീസായ, ഹാരിസൺ ഫോർഡ് നായകനായ 'വിറ്റ്നെസ്' എന്ന ചിത്രത്തിൽ  നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫാസിൽ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് എന്നാണ് പറയുന്നത്.  മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ബാബു ആൻ്റണി, നാദിയാ മൊയ്തു എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിൽ വില്ലൻ വേഷത്തിലാണ് സുരേഷ് ഗോപി എത്തിയതെങ്കിൽ ബാബു ആൻ്റണി എത്തിയത് ഒരു വാടക കൊലയാളിയുടെ രൂപത്തിലായിരുന്നു. അതേ പോലെ തന്നെ ബേബി സുചിതക്ക് ബാലതാരമെന്ന നിലയിൽ ഈ കഥാപാത്രത്തേക്കാൾ മികച്ച മറ്റൊരു വേഷം കിട്ടിയിട്ടുണ്ടോ എന്നതും സംശയമാണ്. 

ബാബു ആന്റണിയുടെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു രഞ്ജി എന്ന വാടകക്കൊലയാളിയുടേത്. എല്ലാവരേയും ഭയത്തിലാഴ്ത്തി ഇഴഞ്ഞു നീങ്ങുന്ന ഒരു സർപ്പമായി സങ്കൽപ്പിച്ചാണ് താനാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് പിന്നീടൊരിക്കൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ക്യാപ്റ്റൻ രാജുവിന് ആഗസ്റ്റ് ഒന്ന് എന്തായിരുന്നോ അതായിരുന്നു ബാബു ആന്റണിക്ക് പൂവിന് പുതിയ പൂന്തെന്നൽ. വില്ലൻ എന്ന് കേൾക്കുമ്പോൾ ഇന്നായാലും പലരിലേയ്ക്കും ഓടിയെത്തുക ഇതിലെ വാടകകൊലയാളിയായ വില്ലൻ ബാബു ആൻ്റണി തന്നെയായിരിക്കും.

തമിഴിലും ഹിന്ദിയിലും കന്നഡയിലും, തെലുങ്കിലും ഇതിൻ്റെ ഈ സിനിമയുടെ റീമേക്ക് ഉണ്ടായിട്ടുണ്ട്. തമിഴ്  പതിപ്പിൽ 'പൂവിഴി വാസലിലെ' എന്ന പേരിൽ ഇറങ്ങിയ സിനിമയിൽ സത്യരാജ് ആയിരുന്നു നായകൻ. കന്നഡയിൽ  അംബരീഷ് നായകനായി 'ആപത് ബാന്ധ' എന്ന എന്ന പേരിലായിരുന്നു റിലീസായത്. ഹിന്ദിയിൽ ഹത്യ എന്ന പേരിൽ ഗോവിന്ദയെ നായകനാക്കിയാണ് ചിത്രമൊരുക്കിയത്. തെലുങ്കിൽ 'പശിവാഡി പ്രാണം' എന്ന പേരിൽ ചിരഞ്ജീവിയായിരുന്നു നായകനായത്. മലയാളത്തിൽ ഈ സിനിമ പരാജയമായതൂമൂലം ക്ലൈമാക്സിലും പാത്രസൃഷ്ടിയിലും സാരമായ മാറ്റങ്ങൾ വരുത്തിയാണ് ഫാസിൽ മറ്റ് ഭാഷകളിൽ ഈ സിനിമ സംവിധാനം ചെയ്തത്. 

ഈ വിവിധ റീമേക്കുകൾ കൂടാതെ ദേശാന്തരങ്ങൾ കടന്ന് ശ്രീലങ്കയിൽ സിംഹള പതിപ്പും ബംഗ്ലാദേശിൽ ബംഗാളി പതിപ്പും പുറത്തിറങ്ങിയിരുന്നു. നായകനാക്കി ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്. ഈ റീമേക്കുകളെല്ലാം അതാത് ഭാഷകളിലെ നായക നടൻമാരുടെ കരിയറിൽ നിർണ്ണായക ചിത്രങ്ങളായിരുന്നു. തന്റെ കന്നി ചിത്രമായ പൂവിന് പൂന്തെന്നലിൻ്റെ  പ്രകടനത്തിൽ നിരാശനായ സ്വർഗ്ഗചിത്ര അപ്പച്ചനെ ആശ്വസിപ്പിച്ചു കൊണ്ട് മമ്മൂട്ടി അടുത്ത ചിത്രത്തിന് അപ്പോൾ തന്നെ ഡേറ്റ് കൊടുക്കുത്തുവെന്നും   പ്രതിഫലത്തിൽ വിട്ടു വീഴ്ചകൾ ചെയ്തുവെന്നുമാണ് വിവരം. ആ ചിത്രമാണ് 1987ലെ ഓണ ചിത്രമായ മണിവത്തൂരിലെ ആയിരം  ശിവരാത്രികൾ. ആ ചിത്രം ഒരു വിജയമായിരുന്നു.

#PoovinPudiyaPoonthenal #MalayalamMovies #Mammootty #Fazil #SureshGopi #Baburaj #NadiaMoidu #80sMovies #IndianCinema #Thriller #Suspense #ClassicMovie #FilmAnalysis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia