'സര്‍പ്രൈസ് അനൗണ്‍സ്മെന്റ്'; ഗര്‍ഭിണിയാണെന്ന വിവരം ഒമ്പതാം മാസത്തില്‍ ആരാധകരുമായി ആദ്യമായി പങ്കുവച്ച് ബോളിവുഡ് നടി
Oct 19, 2020, 15:28 IST
മുംബൈ: (www.kvartha.com 19.10.2020) കോവിഡ് ലോക്ക്ഡൗണിനിടെ സോഷ്യല്‍ മീഡിയകളില്‍ സജീവമായ സിനിമാ താരങ്ങളില്‍ ചിലര്‍ ഗര്‍ഭകാലവും ഗര്‍ഭവിശേഷങ്ങളും ഗര്‍ഭകാല ഫോട്ടോഷൂട്ട്, ഡയറ്റ് ടിപ്സ്, മറ്റ് വിശേഷങ്ങള്‍ എല്ലാം പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിനിടെ എല്ലാവരിലും നിന്ന് വ്യത്യസ്തയാവുകയാണ് ബോളിവുഡ് നടി അമൃത റാവു.
താന്‍ ഗര്‍ഭിണിയാണെന്ന വിവരം തന്നെ ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുന്നത് ഒമ്പതാം മാസമായപ്പോഴാണ്. പ്രിയപ്പെട്ടവരോടെല്ലം ക്ഷമാപണം നടത്തിക്കൊണ്ടാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് ആര്‍ ജെ അന്‍മോള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചിരിക്കുന്നത്. ഇത് തികച്ചും ഒരു 'സര്‍പ്രൈസ് അനൗണ്‍സ്മെന്റ്' ആയി അമൃതയുടേതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
'നിങ്ങള്‍ക്കിത് പത്താം മാസമായിരിക്കും, പക്ഷേ ഞങ്ങള്‍ക്കിത് ഒമ്പതാം മാസമാണ്. സര്‍പ്രൈസ്.. ഞാനും അന്‍മോളും ഞങ്ങളുടെ ഒമ്പതാം മാസം വരെയെത്തി നില്‍ക്കുകയാണ്. ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. എന്റെ ആരാധകര്‍ സുഹൃത്തുക്കള്‍ എല്ലാവരും ക്ഷമിക്കണം, ഇത്രയും നാള്‍ ഈ രഹസ്യം എന്റെ ഉദരത്തിനകത്ത് തന്നെ സൂക്ഷിച്ചതിന്..'- അമൃത കുറിച്ചു.
2016ലാണ് അമൃത- അന്‍മോള്‍ വിവാഹം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം മാത്രം അമൃത ആരാധകരുമായി പങ്കുവച്ചില്ല.
2002ലാണ് അമൃതയുടെ ആദ്യ സിനിമ പുറത്തുവരുന്നത്. തുടര്‍ന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 'ഇഷ്ഖ് വിഷ്‌ക്', 'മസ്തി', 'വിവാഹ്', 'മേം ഹൂം ന' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ് അമൃതയെ ബോളിവുഡ് ആസ്വാദകരുടെ പ്രിയങ്കരിയാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.