മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടി പദ്മപ്രിയ

 


കൊച്ചി:  (www.kvartha.com 09.07.2018) അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടി പദ്മപ്രിയ. വനിതാ കൂട്ടായ്മയിലെ ഒരാളും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കണമെന്ന് അറിയിച്ചിരുന്നില്ലെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയാണ് പദ്മപ്രിയ രംഗത്തെത്തിയത്. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് പദ്മപ്രിയ പറഞ്ഞു.

അമ്മയുടെ പരിപാടിക്കിടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നു. അമ്മയില്‍ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടി പദ്മപ്രിയ

റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു. താരസംഘടനയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ നിലപാട് പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Mohanlal, Padmapriya, Actress, Actor, Amma, Entertainment, Dileep, Padmapriya against AMMA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia