V Sivankutty | ബാബരി മസ് ജിദും അയോധ്യ വിഷയവും ഉള്‍പെടുന്ന പാഠഭാഗങ്ങളില്‍ മാറ്റം വരുത്തിയ എന്‍ സി ഇ ആര്‍ ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

 
Will not accept distorted history in textbooks, says V Sivan Kutty on NCERT tweaks, Thiruvananthapuram, News, Minister V Sivankutty, Cfriticized, Education, Kerala News
Will not accept distorted history in textbooks, says V Sivan Kutty on NCERT tweaks, Thiruvananthapuram, News, Minister V Sivankutty, Cfriticized, Education, Kerala News


പഠിപ്പിക്കേണ്ടത് യഥാര്‍ഥ ചരിത്രവും ശാസ്ത്രവും 

ഇതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും 
 

തിരുവനന്തപരും: (KVARTHA) ബാബരി മസ് ജിദും അയോധ്യ വിഷയവും ഉള്‍പെടുന്ന പാഠഭാഗങ്ങളില്‍ മാറ്റം വരുത്തിയ എന്‍ സി ഇ ആര്‍ ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത്. യഥാര്‍ഥ ചരിത്രവും ശാസ്ത്രവും ഒക്കെയാണ് പഠിപ്പിക്കേണ്ടത്. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടും മുന്നോട്ട് കൊണ്ടു പോകുന്ന നടപടിയും ഇതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്നും ചില ഭാഗങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കിയത് രാജ്യത്താകെയും കേരളത്തിലും വലിയ ചര്‍ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഈ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മതനിരപേക്ഷ സ്വഭാവത്തെയും അട്ടിമറിക്കുന്നതാണെന്ന ആശങ്ക പല കോണുകളില്‍ നിന്നും ഉയര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ് സി ഇ ആര്‍ ടി,  വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ച് എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളിലെ മാറ്റങ്ങള്‍ വിശദമായി പരിശോധിക്കുകയും അവയുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ പരിശോധനയില്‍ വ്യക്തമായി. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, മതനിരപേക്ഷ സമീപനം, പുരോഗമന ചിന്താഗതി എന്നിവയ്ക്ക് അനുസൃതമായി വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിന്റെ അടിസ്ഥാനത്തില്‍  എന്‍ സ ിഇ ആര്‍ ടി ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ട് കേരളം സമാന്തര പാഠപുസ്തകങ്ങള്‍ തയാറാക്കി. ഈ പാഠപുസ്തകങ്ങള്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സവിശേഷതകളെ ഉള്‍ക്കൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതുമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഈ നടപടി രാജ്യമെമ്പാടും വലിയ ചര്‍ചകള്‍ക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ച സുപ്രധാന ചര്‍ചകള്‍ ഈ സംഭവം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്‍ഡ്യന്‍ മതനിരപേക്ഷ സമൂഹത്തിന് ശുഭാപ്തി വിശ്വാസം പകരുന്നതായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ തനിമയാര്‍ന്ന ഈ ഇടപെടല്‍ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia