Startup cell | സ്റ്റാര്‍ടപ് സെലും ഐപിആര്‍ കേന്ദ്രവും ആരംഭിക്കാനൊരുങ്ങി സാങ്കേതിക സര്‍വകലാശാല; പിന്നില്‍ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുക എന്നത് 
 

 
Technical university to start startup cell and IPR center, Thiruvananthapuram, News, Technical university, Start, Startup cell and IPR centre, Inauguration, Education, Kerala News


ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷയാകും

മസ്ഖത് ഹോടെലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യവസായികള്‍, സംരംഭകര്‍ എന്‍ജിനീയറിംഗ് കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും 

തിരുവനന്തപുരം: (KVARTHA) സ്റ്റാര്‍ടപ് സെലും ഐപിആര്‍ കേന്ദ്രവും ആരംഭിക്കാനൊരുങ്ങി സാങ്കേതിക സര്‍വകലാശാല. വിദ്യാര്‍ഥികളില്‍ സംരംഭകത്വ കഴിവുകള്‍ വളര്‍ത്തുക, സംരംഭകരാകാന്‍ പ്രോത്സാഹിപ്പിക്കുക, ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാക്കുക എന്നീ ലക്ഷ്യത്തോടെയാണ്  സാങ്കേതിക സര്‍വകലാശാല ഇവ ആരംഭിക്കുന്നത്. 

ഈ സംരംഭങ്ങളുടെ ഉദ് ഘാടനം ജൂണ്‍ 19 ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും വ്യവസായമന്ത്രി പി രാജീവും നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷയാകും. മസ്ഖത് ഹോടെലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യവസായികള്‍, സംരംഭകര്‍ എന്‍ജിനീയറിംഗ് കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. 

പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ടപ്പിനെക്കുറിച്ചും ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുമുള്ള ക്ലാസുകളും ഐഡിയ പിചിങ് മത്സരവും നടക്കും.

ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ഇഷിത റോയ് ഐ എ എസ്, സ്റ്റാര്‍ട് അപ് മിഷന്‍ സി ഇ ഒ അനൂപ് പി അംബിക, സിന്‍ഡികേറ്റ് അംഗങ്ങള്‍, സര്‍വകലാശാല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia