Opportunity | വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി 6000 രൂപ നേടാം! ദീൻ ദയാൽ സ്പർഷ് യോജനയ്ക്ക്  അപേക്ഷ ക്ഷണിച്ചു; അറിയാം 

 
Opportunity

Representational Image Generated by Meta A

സ്കോളർഷിപ്പ് ലഭിക്കാൻ, വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിലും ഫിലാറ്റലി പ്രോജക്റ്റിലും പങ്കെടുക്കണം

ന്യൂഡൽഹി:(KVARTHA) മികച്ച അക്കാദമിക നിലവാരവും ഫിലാറ്റലി (സ്റ്റാമ്പ് ശേഖരണം) ഒരു ഹോബിയായി പിന്തുടരുന്നതുമായ സ്കൂൾ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ്  ആരംഭിച്ച് 'ദീൻ ദയാൽ സ്പർഷ് യോജന 2024- 25 സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതിയാണിത്.

ഈ പദ്ധതിയിലൂടെ കേരളത്തിലെ 40 വിദ്യാർത്ഥികൾക്ക് 2024-25 അധ്യയന വർഷത്തിൽ 6000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. ഓരോ ക്ലാസിൽ നിന്നും പത്ത് വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ആറ് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

അടുത്തിടെ നടന്ന അവസാന പരീക്ഷയിൽ പരീക്ഷയിൽ 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയവർക്കും (എസ്‌സി/എസ്‌ടിക്ക് 5% ഇളവ്) കേരള തപാൽ ഫിലാറ്റലി ബ്യൂറോയിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉള്ളവർക്കുമാണ് അർഹതയുള്ളത്.

സ്കോളർഷിപ്പ് ലഭിക്കാൻ, വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിലും ഫിലാറ്റലി പ്രോജക്റ്റിലും പങ്കെടുക്കണം. ക്വിസ് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ ഒരു നിശ്ചിത പ്രമേയത്തിൽ ഫിലാറ്റലി പ്രോജക്റ്റ് സമർപ്പിക്കണം. പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം https://www(dot)indiapost(dot)gov(dot)in/VAS/Pages/WhatsNew/IP_09082024 DDS Kerala_English(dot)pdf എന്ന ലിങ്കിൽ ലഭ്യമാണ്.

ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ നാലിനകം ബന്ധപ്പെട്ട പോസ്റ്റൽ ഡിവിഷണൽ സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത തപാൽ/ സ്പീഡ് പോസ്റ്റിൽ അയക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia