Scholarship Program | എസ്ബിഐ ആശാ സ്കോളർഷിപ്പ് 2024: 10,000 വിദ്യാർത്ഥികൾക്ക് അവസരം

 
sbi_asha_scholarship_2024
sbi_asha_scholarship_2024

Photo Credit: Website / SBI Foundation

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 ആണ്.

കൊച്ചി: (KVARTHA) രാജ്യത്തെ മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭ്യമാകും. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രത്യേകം 'സ്റ്റഡി എബ്രോഡ്' വിഭാഗവും ഉണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത പഠനം നേടുന്നതിന് ഇവർക്ക് സാമ്പത്തിക സഹായം ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ തലം, ബിരുദാനന്തര ബിരുദ തലം, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഈ പ്രോഗ്രാം സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. 

അപേക്ഷിക്കാൻ:

* വെബ്സൈറ്റ്: https//www(dot)sbifashascholarship(dot)org (യോഗ്യതയെയും സമയക്രമത്തെയും കുറിച്ചുള്ള വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.)

* അവസാന തീയതി: 2024 ഒക്ടോബർ 1

* ഹെൽപ്പ് ലൈൻ: sbiashascholarship(at)buddy4study(dot)com, എന്ന ഇമെയിൽ വഴിയും തിങ്കള്‍ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ 011-430-92248 (എക്സ്റ്റൻഷൻ: 303) എന്ന ഫോണ്‍ ഹെൽപ്പ് ലൈനിലും വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്.

2022-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനോടകം 3,198 വിദ്യാർത്ഥികൾക്ക് 3.91 കോടി രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്.

ബാങ്കിംഗിനപ്പുറമുള്ള എസ്ബിഐ സേവനങ്ങളുടെ പ്രധാന മൂല്യം ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആശാ സ്കോളർഷിപ്പെന്നും എല്ലാവരുടെയും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള നമ്മുടെ രാജ്യത്തിന്‍റെ മുന്നേറ്റത്തിന് സജീവ സംഭാവന നൽകുന്നതാണ് ഇതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി പറഞ്ഞു

#SBI #AshaScholarship #FinancialAid #HigherEducation #IndianStudents #ScholarshipProgram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia