കോ­ള­ജില്‍ മദ്യ­പി­ച്ചെ­ത്തി­യാല്‍ സ്ഥിര­മാ­യി വീ­ട്ടി­ലി­രിക്കാം: ഡി ടി ഇ­യു­ടെ സര്‍­ക്കുലര്‍

 


ADVERTISEMENT

കോ­ള­ജില്‍ മദ്യ­പി­ച്ചെ­ത്തി­യാല്‍ സ്ഥിര­മാ­യി വീ­ട്ടി­ലി­രിക്കാം: ഡി ടി ഇ­യു­ടെ സര്‍­ക്കുലര്‍
തി­രു­വ­നന്തപുരം: മദ്യ­പി­ച്ച് എന്‍­ജി­നീ­യ­റിം­ഗ് കോള­ജി­നുള്ളിലോ ക്യാ­മ്പസിലോ പ്രവേ­ശി­ച്ചാല്‍ പി­ന്നെ സ്ഥി­ര­മാ­യി വീട്ടി­ലി­രി­ക്കാം. വി­ദ്യാര്‍­ഥി­യാ­ണെ­ങ്കില്‍ പഠ­നവും അ­ധ്യാപകനോ മ­റ്റു ജീ­വനക്കാ­ര­നോ ആ­ണെ­ങ്കില്‍ തൊ­ഴി­ലും അ­വ­സാനി­ക്കും. ഇ­തു സം­ബന്ധി­ച്ച ശ­ക്ത­മാ­യ നിര്‍­ദേ­ശ­ങ്ങള്‍ അ­ട­ങ്ങു­ന്ന സര്‍­ക്കു­ലര്‍ ക­ഴി­ഞ്ഞ ദിവ­സം സംസ്ഥാ­ന സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ടര്‍ (ഡി ടി ഇ) പു­റ­ത്തി­റക്കി. എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജു­ക­ളിലെ ചി­ല അ­ധ്യാ­പകരും വി­ദ്യാര്‍­ത്ഥി­കളും മ­ദ്യപി­ച്ചെ­ത്തു­ന്ന­താ­യി തു­ടര്‍­ച്ച­യാ­യി പരാ­തി­കള്‍ ലഭി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സര്‍­ക്കു­ല­റെ­ന്ന് സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ടര്‍ ഡോ.ജെ.ല­ത ആ­മു­ഖ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­മു­ണ്ട്. വിവിധ കോ­ള­ജു­ക­ളിലെ അ­ധ്യാപക- ര­ക്ഷാ­കര്‍­തൃ സം­ഘ­ടനക­ളില്‍ നി­ന്നുള്‍­പെടെ­യാ­ണ് പ­രാതി. അ­തേ­സ­മ­യം, പ്ര­മു­ഖ സര്‍­ക്കാര്‍ എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജിലെ ഏ­താനും അ­ധ്യാ­പക­രു­ടെ പേ­രെ­ടു­ത്തു പ­റ­ഞ്ഞുത­ന്നെ ലഭി­ച്ച പരാ­തി­ക­ളു­ടെ അ­ടി­സ്ഥാനത്തില്‍ പൊ­തുവാ­യ സര്‍­ക്കു­ലര്‍ പു­റ­ത്തി­റ­ക്കാന്‍ ഡോ. ല­ത തീ­രു­മാനി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് സൂചന.

സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­നു കീ­ഴി­ലുള്ള പോ­ളി­ടെ­ക്‌­നി­ക്കു­ക­ളി­ലെയും എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജു­ക­ളി­ലെയും പി­.ടി­.എ­.ക­ളാ­ണത്രെ  പരാ­തി കൊ­ടു­ത്തത്. മ­ദ്യപി­ച്ചെ­ത്തു­ന്ന­വര്‍ സ്ഥാ­പന­ത്തി­ന്റെ പ്ര­വര്‍­ത്തനത്തിനു ഭീ­ഷ­ണിയാ­യി മാറി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് പ­രാ­തി­യെ­ന്നാണ്് വി­ശ­ദീ­ക­രണം.

അത്ത­രം ഏ­ന്തെങ്കിലും സംഭവം ഇനി­യു­ണ്ടാ­യാല്‍ അ­പ്പോ­ള്‍ത­ന്നെ സ­സ്‌­പെന്‍­ഷ­നില്‍ കു­റ­യാ­ത്ത ശി­ക്ഷ­ണ നടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് സ്ഥാപന മേധാ­വി­ക്ക് സര്‍­ക്കു­ലര്‍ നിര്‍­ദേ­ശം നല്‍­കുന്നു.

മ­ദ്യ­പാ­നത്തിനു തു­ടര്‍­ച്ച­യാ­യി മ­റ്റു പല സാ­മൂഹി­ക വി­രു­ദ്ധ കാ­ര്യ­ങ്ങളും ന­ട­ക്കു­ന്നു­വെ­ന്ന് സര്‍­ക്കു­ലര്‍ ചൂ­ണ്ടി­ക്കാട്ടുന്നു. മ­റ്റു­വി­ദ്യാര്‍­ഥി­കളും അ­ധ്യാ­പകരും ജീ­വന­ക്കാരും അ­ച്ച­ട­ക്ക­വി­രു­ദ്ധമാ­യ കാ­ര്യ­ങ്ങള്‍ ചെ­യ്യാന്‍ ഇ­ത് പ്രേ­ര­ണ­യാ­കുന്നു.

സ്റ്റാ­ഫ് റൂം, ലാ­ബ് തു­ട­ങ്ങി­യ സ്ഥ­ല­ങ്ങള്‍ മ­ദ്യപാന­ത്തിന് ഉ­പയോ­ഗി­ക്കു­ന്ന ഞെട്ടി­ക്കു­ന്ന സം­ഭവ­ങ്ങ­ളു­ണ്ട­ത്രേ. സര്‍­വീ­സ് സം­ഘ­ടനക­ളു­ടെ പി­ന്തു­ണ­യു­ള്ളതു­കൊ­ണ്ടാ­ണ് ചി­ല അധ്യാ­പകരും അനധ്യാപക ജീ­വന­ക്കാരും ഇ­ങ്ങ­നെ പെ­രു­മാ­റാന്‍ ധൈ­ര്യ­പ്പെ­ടു­ന്ന­തെ­ന്നാ­ണ് വി­മര്‍­ശനം. എ­ന്നാല്‍ ഡോ. ല­ത­യു­ടെ സര്‍­ക്കു­ല­റില്‍ അത്ത­രം പ­രാ­മര്‍ശ­ങ്ങ­ളൊ­ന്നു­മില്ല.

Keywords: College,House, Thiruvananthapuram, Engineering Student, Teacher, Education, Study, Director, Complaint, Technical, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia