Retest | നീറ്റ് വിവാദത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി; ഗ്രേസ് മാര്‍ക് ലഭിച്ചവര്‍ക്ക് വീണ്ടും പരീക്ഷ

 
NEET-UG result 2024: Grace marks cancelled for 1,563 students, retest on June 23, Centre tells SC, NEET, News, National, Education, Students


കൗണ്‍സിലിങ് തടയാനാവില്ല.

പുനഃപരീക്ഷയ്ക്ക് തയ്യാറായില്ലെങ്കില്‍ പരീക്ഷയില്‍ എത്ര മാര്‍കാണോ എഴുതി ലഭിച്ചത് അതായിരിക്കും സ്‌കോര്‍. 

പ്രവേശന നടപടികള്‍ തുടരട്ടെയെന്ന് കോടതി.

എംബിബിഎസ്, ബിഡിഎസ്, മറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ജൂലൈ 6 ന് ആരംഭിക്കും.

ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് പരീക്ഷയില്‍ ക്രമക്കേടെന്ന ഹര്‍ജിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഗ്രേസ് മാര്‍ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താനുളള എന്‍ടിഎ ശിപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു. ആക്ഷേപം ഉയര്‍ന്നവരുടെ ഫലം റദ്ദാക്കും. ഇവര്‍ക്കായി പുനഃപരീക്ഷ നടത്തുമെന്നും കോടതി വ്യക്തമാക്കി. 

1563 പേര്‍ക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. പുനഃപരീക്ഷ എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക് ഒഴിവാക്കിയുള്ള മാര്‍കായിരിക്കും ഇവര്‍ക്ക് നല്‍കുക. ഹരിയാനയിലെ ആറ് കേന്ദ്രങ്ങളിലെ ഫലമാണ് റദ്ദാക്കുക. പരീക്ഷയ്ക്കായി വ്യാഴാഴ്ച (13.06.2024) തന്നെ വിജ്ഞാപനം ഇറക്കണമെന്നും 30നകം ഫലം പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. 

അതേസമയം കൗണ്‍സിലിങ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിശദീകരണം തേടിയതായും പറഞ്ഞു. ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

1563 പേര്‍ക്ക് മൂന്ന് മണിക്കൂര്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാര്‍ക് നോര്‍മലൈസ് ചെയ്യുന്ന വിധത്തില്‍ ഗ്രേസ്മാര്‍ക് നല്‍കിയത്. ഈ നടപടി പൂര്‍ണമായും റദ്ദാക്കുകയാണ്. അതായത് 1563 പേര്‍ക്ക് എത്രയാണോ പരീക്ഷയില്‍ ഗ്രേസ് മാര്‍ക് ലഭിച്ചത് ആ മാര്‍ക് മുഴുവും റദ്ദാക്കി, പകരം ഇവര്‍ ആറ് കേന്ദ്രങ്ങളിലായി നാലിലധികം സംസ്ഥാനങ്ങളില്‍ പരീക്ഷയെഴുതിയവര്‍ അവര്‍ക്ക് റീ ടെസ്റ്റ് നടത്താം എന്നുള്ളതാണ് സമിതിയുടെ ശിപാര്‍ശയായി സുപ്രീം കോടതിയെ അറിയിച്ചത്. റീടെസ്റ്റിന് തയ്യാറായില്ലെങ്കില്‍ ഇവര്‍ക്ക് പരീക്ഷയില്‍ എത്ര മാര്‍കാണോ എഴുതി ലഭിച്ചത് അതായിരിക്കും അവരുടെ സ്‌കോര്‍. അതായത് 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന അസാധാരണ റാങ്ക് ലിസ്റ്റില്‍ 47 പേര്‍ക് ഗ്രേസ് മാര്‍ക് വഴിയാണ് ഒന്നാം റാങ്ക് ലഭിച്ചതെന്നുളള ആക്ഷേപം ശക്തമായിരുന്നു. 

നീറ്റ് കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളും സുപ്രീം കോടതിയില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ സമര്‍പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്. 

ഒരു കാരണവശാലും കൗണ്‍സിലിംഗിലും അഡ്മിഷന്‍ നടപടികളിലും ഇടപെടില്ലെന്ന കാര്യവും സുപ്രീം കോടതി വ്യക്തമാക്കി. നടപടികള്‍ തുടരട്ടെയെന്നും കോടതി പറഞ്ഞു. ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുകയാണ്. എംഎസ്എഫും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എംബിബിഎസ്, ബിഡിഎസ്, മറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് ജൂലൈ ആറിന് ആരംഭിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia