Exam Date | മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്


പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പരീക്ഷ പേപര്‍ ചോരാതിരിക്കാനുള്ള നടപടികളും മന്ത്രാലയം വിലയിരുത്തി.
സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേര്‍ന്നു.
ന്യൂഡെല്‍ഹി: (KVARTHA) മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികള്‍ കേന്ദ്ര മന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേര്‍ന്നു. പരീക്ഷ പേപര്‍ ചോരാതെ ഇരിക്കാനുള്ള നടപടികളും കേന്ദ്ര മന്ത്രാലയം വിലയിരുത്തി. പരീക്ഷയില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തില്‍, ജൂണ്‍ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസര്‍കാര്‍ അറിയിക്കുന്നത് ജൂണ്‍ 22ന് രാത്രി ഏറെ വൈകിയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.
അതിനിടെ നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപേപര്‍ ചോര്‍ച വിവാദത്തിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജെനറല്‍ സുബോധ് കുമാര്‍ സിങിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം വിരമിച്ച ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് താത്കാലിക ചുമതല നല്‍കിയിരുന്നു. പുതിയ എന്‍ടിഎ ഡയറക്ടര്‍ ജനറലിനെ ഉടന്‍ നിയമിക്കുമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം.