Education | ദുബൈയിൽ മർകസിൻ്റെ പുതിയ സംരംഭം; ഇൻ്റർനാഷണൽ ഹൈബ്രിഡ് സ്കൂൾ വരുന്നു
● എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവേശനം.
● ആധുനിക പഠന രീതികളും വെർച്വൽ ക്ലാസുകളും.
● വിദഗ്ധ അധ്യാപകരുടെ സേവനം ലഭ്യമാണ്.
ദുബൈ: (KVARTHA) നൂതന വിദ്യാഭ്യാസ രീതികൾക്ക് പ്രാധാന്യം നൽകി മർകസിൻ്റെ കീഴിൽ ദുബൈയിൽ പുതിയ സംരംഭത്തിന് തുടക്കം. എൽ കെ ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഹൈബ്രിഡ് സ്‌കൂളിന്റെ ലോഞ്ചിംഗ് നടന്നു. ആധുനിക പഠന രീതികളും ഭവനത്തിൻ്റെ സുരക്ഷിതത്വവും ഒത്തുചേരുന്ന ഒരു സവിശേഷ പഠനാനുഭവമാണ് ഈ ഹൈബ്രിഡ് സ്കൂൾ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വുഡ്‌ലെം പാർക്കിൽ നടന്ന ചടങ്ങിൽ മർകസ് സ്ഥാപകനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എന്നിവർ ലോഞ്ചിങ് നിർവഹിച്ചു. ചടങ്ങിൽ മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരിപ്പിച്ചു. കുട്ടികളുടെ പഠനത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഈ സംരംഭം, ഓരോ കുട്ടിയുടെയും വ്യക്തിഗത പഠന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഹൈബ്രിഡ് സ്കൂൾ എന്ന ആശയം, ദൈനംദിന വെർച്വൽ ക്ലാസുകളും വ്യക്തിഗത ക്ലാസ് റൂം സെഷനുകളും ചേർന്ന ഒരു സവിശേഷ പഠന രീതിയാണ് മുന്നോട്ട് വെക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇത് കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പഠിക്കാനും സംവദിക്കാനുമുള്ള അവസരം നൽകുന്നു. കൂടാതെ, ഓരോ കുട്ടിയുടെയും പഠന നിലവാരം മനസ്സിലാക്കി അവർക്ക് വേണ്ട സഹായവും പിന്തുണയും നൽകുന്നതിനായി പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ സേവനവും ലഭ്യമാണ്.
#MarkazDubai #HybridSchool #InternationalEducation #OnlineLearning #UAESchools #ModernEducation