Event | കേരള സയന്‍സ് സ്ലാം 24; നാലാം എഡിഷന്‍ മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കും
● കേരളത്തില്‍ നാല് റീജ്യനല്‍ സ്ലാമുകള്‍ സംഘടിപ്പിച്ചുണ്ട്.
● 20 ഗവേഷകര്‍ സ്ലാമില്‍ പ്രബന്ധം അവതരിപ്പിക്കും.
● മാങ്ങാട്ടുപറമ്പില്‍ നടക്കുന്നത് നാലാം എഡിഷന്‍ സ്ലാം.
കണ്ണൂര്‍: (KVARTHA) കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രജ്ഞരും പൊതുജനങ്ങളും തമ്മില്‍ നേരിട്ട് സംവദിക്കാന്‍ വേദിയൊരുക്കാന്‍ കേരള സയന്‍സ് സ്ലാം 24-ാം എഡിഷന്‍ ഈ മാസം 30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല കാംപസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
30 ന് രാവിലെ 9.30 ന് എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗവേഷക വിദ്യാര്‍ഥികളും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളുമായി മുന്നൂറില്‍ അധികം പേര്‍ പങ്കെടുക്കും. നാലാം എഡിഷന്‍ സ്ലാമാണ് മാങ്ങാട്ടുപറമ്പില്‍ നടക്കുന്നത്.
കണ്ണൂര്‍ സര്‍വ കലാശാലയിലെ പരിസ്ഥിതി പഠനവകുപ്പുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 20 ഗവേഷകര്‍ സ്ലാമില്‍ പ്രബന്ധം അവതരിപ്പിക്കും. കേരളത്തില്‍ നാല് റീജ്യനല്‍ സ്ലാമുകള്‍ സംഘടിപ്പിച്ചുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ പരിഷത്ത് ഭാരവാഹികളായ എം ദിവാകരന്‍, കെ വിനോദ് കുമാര്‍, കെ പി പ്രദീപ് കുമാര്‍, ഡോ ടി കെ പ്രസാദ്, പി കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
#KeralaScienceSlam, #sciencecommunication, #research, #science, #India, #education