ഇന്ത്യാ വിഷന്റെ പുതിയ റിപോര്‍ട്ട്; മലപ്പുറത്തെ സ്ത്രീകള്‍ മുന്നേറ്റത്തിന്റെ പാതയില്‍
May 19, 2013, 11:23 IST
ADVERTISEMENT
മലപ്പുറം: പര്‍ദ്ദ വിവാദത്തെ തുടര്‍ന്ന് വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച ഇന്ത്യാവിഷന് ചാനല്‍ മുന്‍ റിപോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സാധൂകരിക്കുന്ന വിധം മലപ്പുറത്തെ സ്ത്രീവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത നല്കി.
മലപ്പുറത്തെ 2,000 വീട്ടമ്മമാര്‍ എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ റിപോര്‍ട്ടാണ് ഇന്ത്യാവിഷന് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയും കേരള സാക്ഷരതാ മിഷനും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടിയെകുറിച്ചാണ് പുതിയ റിപോര്‍ട്ട്.
നിലമ്പൂര്‍ നഗരസഭയ്ക്ക് കീഴിലെ 73 സെന്ററുകളിലായി 2,519 പേരാണ് എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇവരില്‍ രണ്ടായിരത്തോളം പേര് സ്ത്രീകളാണ്. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും വെച്ച് വിവാഹത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ 17നും 30 വയസിനും ഇടയിലുള്ള സ്ത്രീകളാണ് പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗം സ്ത്രീകളുമെന്ന് റിപോര്‍ട്ട് എടുത്തുപറയുന്നു.
90 കളില്‍ മധ്യവയസ്ക്കരാണ് സാക്ഷരതാ പരീക്ഷ എഴുതിയതെങ്കില്‍ യുവതികളാണ് ഇപ്പോള്‍ പരീക്ഷ എഴുതുന്നതില്‍ കൂടുതലും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെയാണ് പഠനം. 73 സെന്ററുകളിലായി 200 ഓളം അധ്യാപകരാണ് ക്ലാസ് നല്‍കുന്നത്. മലപ്പുറത്ത് പുതിയ സ്ത്രീ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ഇന്ത്യാവിഷന് റിപോര്‍ട്ടര്‍ വ്യക്തമാക്കുന്നു.
പതിനാറു വയസിലും മറ്റും വിവാഹം കഴിച്ചുപോയ പല സ്ത്രീകളുടെയും പഠനങ്ങള്‍ ഇയ്ക്കുവെച്ച് മുടങ്ങുകയും ഭര്‍തൃവീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പഠനം തുടരാന്‍ സാധിക്കാതെ വന്നതായും മക്കള്‍ നല്ല നിലയില്‍ കെട്ടിച്ചയക്കപ്പെട്ടപ്പോള് പഠിക്കാന്‍ തങ്ങള്‍ക്ക് സമയം ലഭിച്ചതായി സ്ത്രീകള്‍ റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യാ വിഷന്‍ നല്കിയ റിപോര്‍ട്ടാണ് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചത്. പ്രസ്തുത റിപോര്‍ട്ട് നല്കിയ മലപ്പുറം ലേഖിക ഫൗസിയ മുസ്തഫ തന്നെയാണ് പുതിയ വാര്‍ത്തയും നല്‍കിയിരിക്കുന്നത്.
Related news:
പര്‍ദയുടെ ചൂടും ചൂരിദാറിന്റെ തണുപ്പും

പര്‍ദ വിവാദം: ഇന്ത്യാവിഷന് വിശദീകരിക്കുന്നു
Player created by Inbound Now - Social Media Tools.
Keywords: Malappuram, Housewife, Women, Education, Marriage, Indiavision, Channel, Report, Pardha, Controversy, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.