Announcement | സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാതീയതി പ്രഖ്യാപിച്ചു
● പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18 ന് അവസാനിക്കും.
● 12 ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 4-ന് അവസാനിക്കും.
● രണ്ട് വിഷയങ്ങള്‍ക്കിടയില്‍ മതിയായ വിടവ് നല്‍കി.
● പത്താം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്നിന്.
● 12ാം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന്.
ന്യൂഡല്‍ഹി: (KVARTHA) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) 2025-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചതുപോലെ, പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18 ന് അവസാനിക്കുമ്പോള്‍ 12 ക്ലാസ് പരീക്ഷകള്‍ 2025 ഏപ്രില്‍ 4-നും അവസാനിക്കും. രണ്ട് വിഷയങ്ങള്‍ക്കിടയില്‍ മതിയായ വിടവ് നല്‍കിയിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥി തിരഞ്ഞെടുക്കുന്ന രണ്ട് വിഷയങ്ങള്‍ ഒരേ തീയതിയില്‍ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുറഞ്ഞത് 40,000 വിഷയ കോമ്പിനേഷനുകളെങ്കിലും മനസ്സില്‍ വെച്ചാണ് ഡേറ്റ് ഷീറ്റ് തയ്യാറാക്കിയതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.
പത്താം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും. പരീക്ഷാതീയതിയുടെ കൂടുതല്‍ വിവരങ്ങള്‍ cbse(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
#CBSE #BoardExams #Class10 #Class12 #ExamDates #2025 #Education