Land Donation | എംപിയുടെ നേതൃത്വത്തിൽ 5 ഏക്കർ സ്ഥലം സൗജന്യമായി ലഭ്യമാക്കി; തമിഴ്‌നാട്ടിൽ സമസ്‌തയുടെ വിദ്യാഭ്യാസ സ്ഥാപനം വരുന്നു
● നവാസ് ഖനി എം പി മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കിയത്.
● സ്ഥലത്തിന്റെ രേഖകൾ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി എന്നിവർ ചേർന്ന് കൈമാറി.
● തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട നവാസ് ഖാനിയെ സമ്മേളനത്തിൽ ആദരിച്ചു.
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നേതൃത്വത്തിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിന് തുടക്കമായി. നവാസ് ഖനി എം പി മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കിയത്.
വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാരും നവാസ് ഖാനി എം.പിയും ചേർന്ന് സ്ഥാപനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. മലേഷ്യയിലെ പ്രമുഖ വ്യവസായികളായ ദത്തോ ഉസ് വത് ഖാൻ, ദത്തോ ഷിഹാബുദ്ദീൻ എന്നിവർ ഈ സ്ഥലം ബോർഡിന് ദാനമായി നൽകി. സ്ഥലത്തിന്റെ രേഖകൾ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി എന്നിവർ ചേർന്ന് കൈമാറി.
പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട നവാസ് ഖാനിയെ സമ്മേളനത്തിൽ ആദരിച്ചു.
തമിഴ്‌നാട് സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും ജില്ലാ ഐക്യ ജമാഅത്ത് പ്രസിഡന്റുമായ എം.എസ്.എ ഷാജഹാൻ, നേതാക്കളായ ജൈനുൽ ആലം, ബഹറുൽ അമീൻ, തമിഴ്‌നാട് ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ജലാലുദ്ദീൻ അൻവരി, ജനറൽ സെക്രട്ടറി ജലാലുദ്ദീൻ മമ്പഈ, ഡി.എം.കെ ജില്ലാ പ്രസിഡന്റ് മുത്തുരാമലിംഗം, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മാലിക് ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
#SamasthaKerala #LandDonation #Education #TamilNadu #IslamicEducation #NavazKhani