ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ പതിനയ്യായിരത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയകോളേജുകളില്‍ അയ്യായിരത്തോളം മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പടെയാണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. കേരള,എംജി, കുസാറ്റ് സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജുകളിലാണ് ഏറെ സീറ്റുകളും കാലിയായിക്കിടക്കുന്നത്. അവസാന അലോട്ട്മെന്റില്‍ മെറിറ്റ് സീറ്റ് ലഭിച്ച കുട്ടികള്‍ മറ്റ് കോളേജുകളിലേക്ക് പോകുമ്പോള്‍ നികത്തപ്പെടാത്ത മാനേജ്മെന്റ് സീറ്റുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.
സംസ്ഥാനത്ത്153 കോളേജുകളിലായി 54000 സീറ്റുകളാണുള്ളത്. ഇതില്‍ 114 സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റുകളിലേക്ക് സര്‍ക്കാരാണ് പ്രവേശനം നടത്തുന്നത്. മാനേജ്മെന്റുകള്ക്ക്പ്രവേശനം നടത്താവുന്നത് 24000ത്തോളം സീറ്റുകളിലേക്കാണ്. സ്വാശ്രയ കോളേജുകളുമായുള്ള കരാര്‍ പ്രകാരം അന്തിമ അലോട്ട്മെന്റ് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം പന്തീരായിരത്തോളം സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നത്. 60000നു മേല്‍ റാങ്ക് ലഭിച്ചവര്‍ക്കു പോലും ഇത്തവണ സീറ്റു ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച വരെ കോളേജുകളില്‍ പ്രവേശനം നേടാം.
മലബാര്‍ മേഖലയില്‍ താരതമ്യേന കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുന്നുണ്ട്. ഇക്കൊല്ലം അനുമതി നല്കിയ ഒന്‍പത് കോളേജുകളിലും ഒരു ബാച്ചു പോലും നിറഞ്ഞിട്ടില്ല. പാലക്കാട്ടെ രണ്ട് പുതിയ കോളേജുകളില്‍ മെറിറ്റിലും മാനേജ്മെന്റ് ക്വാട്ടയിലും ഒരാള്‍ പോലും പ്രവേശനം നേടിയിട്ടില്ല. ഫെഡറല്‍ ബാങ്കിന്റെ സ്വാശ്രയകോളജായ അങ്കമാലി ഫിസാറ്റിലാണ് ഏറ്റവുമധികം കുട്ടികള്‍ പ്രവേശനം നേടിയത്.
മെക്കാനിക്കല്‍ സിവില്‍ ബ്രാഞ്ചുകള്‍ക്കാണ് ആവശ്യക്കാരേറെയുളളത്. ഇതേസമയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി , ഇലക് ട്രിക്കല്‍, അപ്ളൈഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകള്‍ക്ക് ആവശ്യക്കാരില്ല. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ ഫീസ് കുറച്ചതും കുട്ടികളുടെ കൊഴിയലിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.
SUMMARY: More than 15000 engineering seats vacant in self finance colleges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

