വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ റിലയന്‍സ് സൗകര്യം ഒരുക്കുന്നു
Feb 9, 2012, 11:51 IST
ADVERTISEMENT
മുംബൈ: വിമാന ഇന്ധനം വിദേശത്തു നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ ് റിലയന്‍സിന്റെ തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇന്ധനം തുറമുഖങ്ങളില്‍ സൂക്ഷിക്കാനും വിമാനത്താവളങ്ങളിലേക്ക് എത്തിക്കാനുമുള്ള സംവിധാനങ്ങളാണ് റിലയന്‍സ് ഒരുക്കുന്നത്. വിമാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നതിലൂടെ 2500 കോടിയോളം രൂപയുടെ ലാഭം വര്‍ഷത്തില്‍ കമ്പനികള്‍ക്കുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
Reliance Industries in talks with airlines for fuel supply
Reliance Industries in talks with airlines for fuel supply
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

