Financial Crisis | സാമ്പത്തിക സ്ഥിതി മോശം; ദുര്‍ഗ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി 

 
RBI cancels License of 95 year old Durga Co-op Urban Bank
RBI cancels License of 95 year old Durga Co-op Urban Bank

Photo Credit: X/Reserve Bank Of India

● ബാങ്കിനെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി.
● മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ല. 
● ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള യോഗ്യത ഇല്ല.

ദില്ലി: (KVARTHA) വിജയവാഡ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ദി ദുര്‍ഗ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ (Durga Co-op Urban Bank) ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് നടപടി. ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. 

ഇപ്പോള്‍ നിക്ഷേപകര്‍ക്ക് മുഴുവന്‍ പണമടയ്ക്കാന്‍ ബാങ്കിന് കഴിയില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള യോഗ്യത ഇല്ലെന്നും ആര്‍ബിഐ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ ബാങ്കിനെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ആര്‍ബിഐ നടപടി പ്രകാരം 2024 നവംബര്‍ 12-ന് ബാങ്കിന്റെ അവസാനത്തെ പ്രവര്‍ത്തി ദിനമായിരുന്നു.

ആന്ധ്രാപ്രദേശിലെ സഹകരണ കമ്മീഷണറോടും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറോടും ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകള്‍ അവസാനിപ്പിച്ച് കണക്കെടുക്കാന്‍ ഒരു ലിക്വിഡേറ്ററെ നിയമിക്കാനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും നിക്ഷേപങ്ങളുടെ തിരിച്ചടവ് ഉടനടി പ്രാബല്യത്തില്‍ വരുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 

ബാങ്ക് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഏകദേശം 95.8 ശതമാനം നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപത്തിന്റെ മുഴുവന്‍ തുകയും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (Deposit Insurance and Credit Guarantee Corporation - DICGC) നിന്ന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങളുടെ 9.84 കോടി രൂപ 2024 ഓഗസ്റ്റ് 31 വരെ ഡിഐസിജിസി ഇതിനകം അടച്ചിട്ടുണ്ട്.

നിക്ഷേപകരായ 95 ശതമാനം ആളുകള്‍ക്കും മുഴുവന്‍ തുകയും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഓരോ നിക്ഷേപകര്‍ക്കും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാനും അര്‍ഹതയുണ്ട്. 

#RBI #bankclosure #financialcrisis #depositors #DICGC #India #AndhraPradesh


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia