മുത്തൂറ്റ് ഫിനാന്‍സിന്‍െറ അറ്റാദായത്തില്‍ ആറു ശതമാനം ഇടിവ്

 


ADVERTISEMENT

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്‍െറ അറ്റാദായത്തില്‍ ആറുശതമാനം ഇടിവ്. 220 കോടി രൂപയാണ് ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേസമയം ഇത് 235 കോടി രൂപയായിരുന്നു.

വായ്പകളുടെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 1004 കോടി രൂപയാണ് മൊത്തം അറ്റാദായം. മുന്‍ വര്‍ഷം ഇത് 892 കോടി രൂപയായിരുന്നു. 13 ശതമാനം വര്‍ധനയാണ് ഇത്തവണയുണ്ടായത്. 5387 കോടി രൂപയാണ് ആകെ വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണിത്.

നിയന്ത്രണ സംവിധാനത്തിലും മറ്റുമുണ്ടായ മാറ്റത്തിന്‍െറയും പശ്ചാത്തലത്തിലാണ് കമ്പനിയുടെ അറ്റാദായം ആയിരം കോടി രൂപ കടന്നതെന്ന് പ്രവര്‍ത്തന ഫലത്തെക്കുറിച്ച് പ്രതികരിക്കവേ ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് ചൂണ്ടികാട്ടി. കമ്പനി ആദായ നികുതി ഇനത്തില്‍ 517 കോടി രൂപ അടച്ചിട്ടുണ്ടെന്നും 2013 സാമ്പത്തിക വര്‍ഷം 45 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്‍െറ അറ്റാദായത്തില്‍ ആറു ശതമാനം ഇടിവ്നിഷ്ക്രിയ ആസ്തികള്‍ നിയന്ത്രിക്കാന്‍ കമ്പനിയുടെ കളക്ഷന്‍ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണ വില സ്വര്‍ണ വായ്പാ ബിസിനസിലെ ബന്ധപ്പെട്ട ഘടകമാണെങ്കിലും കളക്ഷന്‍ രീതികളുമായി അതിനു നേരിട്ട് ബന്ധമൊന്നുമില്ല. റിസര്‍വ് ബാങ്കിന്‍െറ കെ.യു.ബി. റാവു കമ്മീഷന്‍ റിപ്പോര്‍ട്ട് മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Summary: For the full financial year ended March 31, Muthoot finance reported a growth rate of 13 percent in net profit to Rs 1004 crore. In the previous fiscal the profit was Rs 892 crore. Company posted 6 percent fall in net profit to Rs 220 crore for the quarter ended March 31, 2013, compared to Rs 235 crore in the same period last year.

Keyword: Muthoot finance, Reported growth rate, 13 percent, Net profit
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia