ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

 


ADVERTISEMENT

കൊച്ചി: ഷോപ്പിങ്ങിന്റെ വിസ്മയലോകം മലയാളിക്കു മുന്നില്‍ കണ്‍തുറന്നു. വിവിധ മേഖലകളിലെ പ്രഗത്ഭരുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചി ഇടപ്പള്ളിയിലെ ലുലു മാള്‍ ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് മാളില്‍ ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന വികസനരംഗത്തും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുമോ എന്ന വെല്ലുവിളിയാണ് ലുലു മാള്‍ ഉയര്‍ത്തുന്നത്.

അത് ഏറ്റെടുക്കാന്‍ നമുക്ക് കഴിയണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ലുലു മാളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. രണ്ട് സര്‍ക്കാരുകളും വേണ്ട സഹായങ്ങളെല്ലാം ചെയ്തു. കേരളത്തിന്റെ തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളിലും ഇത്തരമൊരു സമീപനമാണ് ഉണ്ടാവേണ്ടത് മുഖ്യമന്ത്രി പറഞ്ഞു.


ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നുലുലുവിന്റെ തുടക്കം നന്നായി. ഗള്‍ഫിലുള്ളതുപോലെ ലുലു മാളുകളുടെ ഒരു ശൃംഖല കേരളത്തിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ. വിദേശ വ്യാപാര ഉപമന്ത്രി ഷെയ്ക് അബ്ദുല്ല അല്‍ സലേ മാള്‍ മാനുവല്‍ പ്രകാശനം ചെയ്തു. ദോഹ ബാങ്ക് സി.ഇ.ഒ. ആര്‍. സീതാരാമന്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ലോയല്‍റ്റി കാര്‍ഡ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഏറ്റുവാങ്ങി. മാള്‍ വെബ്‌സൈറ്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ മാള്‍ ഗൈഡ് പ്രകാശനം ചെയ്തു.

ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലിസാധ്യത ഒരുക്കുന്നതോടൊപ്പം കേരളത്തിന്റെ നാടന്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് കയറ്റുമതി സാധ്യതയും ലുലു മാള്‍ ഒരുക്കുന്നത് നേട്ടമാണെന്ന് മുഖ്യാതിഥിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗള്‍ഫ്‌നാടുകളില്‍ കേരളത്തിന്റെ അനൗദ്യോഗിക സ്ഥാനപതിയെന്നവണ്ണം പ്രവര്‍ത്തിക്കുന്ന എം.എ. യൂസഫലി, സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ തടസങ്ങള്‍ നീക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്നും വി.എസ്. പറഞ്ഞു.

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നുകേന്ദ്ര മന്ത്രി വയലാര്‍ രവി കേക്ക് മുറിച്ചു. കേരളത്തിന്റെ വളര്‍ചയ്ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ യൂസഫലിയില്‍ നിന്ന് ഇനിയുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 3,000 പേര്‍ക്ക് ഇപ്പോള്‍ ലുലുമാളില്‍ നേരിട്ട് ജോലി നല്‍കിക്കഴിഞ്ഞു. അമ്പതോളം ബ്രാന്‍ഡുകള്‍കൂടി ഇനിയും വരാനുണ്ട്. അതോടെ 5,000 പേര്‍ നേരിട്ട് തൊഴില്‍ ചെയ്യുന്ന സ്ഥാപനമായി ലുലു മാറും.


ഇതുകൂടാതെ 20,000 പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടുമെന്ന് സ്വാഗതപ്രസംഗത്തില്‍ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു. കേരളത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിങ് മാള്‍ തുടങ്ങിയത്. പ്രകൃതിരമണീയമായ കേരളത്തില്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ഷോപ്പിങ്ങിനുള്ള സൗകര്യം ഇവിടെയില്ല. ആ കുറവ് നികത്തുകയായിരുന്നു ലക്‌ഷ്യം.

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു


ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

Keywords: Malayalees, Goverment, Gulf, Oommen Chandy, Inauguration, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia