Business | ഇനി മുതല്‍ കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ കിട്ടില്ല; തെലങ്കാനയില്‍ വിതരണം നിര്‍ത്തുന്നതായി നിര്‍മാതാക്കള്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്.
● ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ ഉപഭോഗ സംസ്ഥാനങ്ങളിലൊന്നാ് തെലങ്കാന.
ബെംഗളൂരു: (KVARTHA) ഹൈനെക്കന്റെ ഉടമസ്ഥതയിലുള്ളതും കിങ്ഫിഷര്‍ ബിയറിന്റെ നിര്‍മ്മാതാവുമായ യുണൈറ്റഡ് ബ്രൂവറീസ്, തെലങ്കാനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പ്പറേഷന് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ ഉപഭോഗ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനക്ക് ജനപ്രിയ ബ്രാന്‍ഡുകളായ കിങ്ഫിഷര്‍, ഹൈനകന്‍ ബിയര്‍ ലഭിക്കാതെ വരും.
വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍ വില ഉയര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ മൊത്തം ബിയര്‍ വിതരണം നിര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്. ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്നാണ് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിയര്‍ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
#beer #unitedbreweries #kingfisher #heineken #telangana #tax #india
