Hikes repo rate| റിപോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; തീരുമാനം പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍
May 4, 2022, 15:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) റിപോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ആറ് അംഗങ്ങളുള്ള പണനയ സമിതി ഐക്യകണ്ഠേന നിരക്ക് ഉയര്‍ത്താന്‍ അഭിപ്രായപ്പെടുകയായിരുന്നു. പുതുക്കിയ നിരക്കുകള്‍ ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
റിപോ നിരക്ക് 40 ബേസിസ് പോയിന്റ് (BPS) വര്‍ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ റിപോ നിരക്ക് 2020 മെയ് മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ നാലു ശതമാനമായിരുന്നു റിപോ നിരക്ക്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്.
മുന്‍പ് നടത്തിയ പണനയ പ്രഖ്യാപനത്തില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
Keywords: RBI guv hikes repo rate by 40 basis points in emergency meet, New Delhi, News, RBI, Business, Increased, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.