Helicopter | താഴേക്ക് പതിച്ച റോകറ്റിനെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പിടിച്ചെടുക്കുന്നു; ഇത് ചരിത്ര നേട്ടം, വീഡിയോ കാണാം

 


ന്യൂഡെല്‍ഹി: (www.kvartha.com) അമേരികയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള, റോകറ്റുകളും ബഹിരാകാശ പേടകങ്ങളും നിര്‍മിക്കുന്ന കംപനിയായ റോകറ്റ് ലാബ് ചൊവ്വാഴ്ച ഒരു ചരിത്ര നേട്ടം കൈവരിച്ചു. താഴെ വീഴാറായ റോകറ്റിനെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പിടിച്ചെടുത്തു. ഹെലികോപ്റ്ററിന് റോകറ്റിനെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ജീവനക്കാര്‍ക്ക് പെട്ടെന്ന് അത് താഴെയിടേണ്ടിവന്നു. തുടര്‍ന്ന് റോകറ്റ് പസഫിക് സമുദ്രത്തില്‍ പതിച്ചു.

Helicopter | താഴേക്ക് പതിച്ച റോകറ്റിനെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പിടിച്ചെടുക്കുന്നു; ഇത് ചരിത്ര നേട്ടം, വീഡിയോ കാണാം


ന്യൂസിലന്‍ഡിലെ മഹിയ പെനിന്‍സുലയില്‍ നിന്നാണ് റോകറ്റ് വിക്ഷേപിച്ചത്. സങ്കീര്‍ണമായ ജോലി ഒരു 'സൂപര്‍സോണിക് ബാലെറ്റ് ' പോലെയാണെന്ന് റോകറ്റ് ലാബ് സ്ഥാപിച്ച പീറ്റര്‍ ബെകിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എപി റിപോര്‍ട് ചെയ്തു.

ചെറിയ ഇലക്ട്രോണ്‍ റോകറ്റുകള്‍ പുനരുപയോഗിക്കാവുന്ന തരത്തിലാക്കാനുള്ള ശ്രമത്തിലാണ് കംപനി ഈ നേട്ടം കൈവരിച്ചതെന്നാണ് റിപോര്‍ട്.

ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കുന്നതിനായി കംപനി പതിവായി 18 മീറ്റര്‍ (59 അടി) റോകറ്റുകള്‍ മഹിയയില്‍ നിന്ന് വിക്ഷേപിക്കുന്നു. അവിടെ എത്തിയ ശേഷം തിരിച്ചുവരുന്നതിനായി ഇലക്ട്രോണ്‍ ഉയര്‍ത്തുന്നു! മിനിറ്റുകള്‍ക്ക് ശേഷം, ഈ ബൂസ്റ്റര്‍ പാരച്യൂടിന് കീഴില്‍ ഭൂമിയിലേക്ക് തിരിച്ചെത്തി, ഞങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ പിടികൂടി. റോകറ്റ് വീണ്ടെടുക്കാനുള്ള ബോട് (Recovery Boat ) അത് കടലില്‍ പതിക്കുന്ന നിമിഷം ശേഖരിക്കുന്നതിനായി സജ്ജമായി. ഇത് ഞങ്ങളുടെ വീണ്ടെടുക്കല്‍ പരിപാടിയിലെ ഒരു പ്രധാന ചുവടുവെപ്പ് ആണെന്നും ബെക് പറഞ്ഞു.

ഉപദ്വീപില്‍ നിന്ന് വിക്ഷേപിച്ച ഇലക്ട്രോണ്‍ റോകറ്റ് അതിന്റെ പ്രധാന ബൂസ്റ്റര്‍ വിഭാഗം ഭൂമിയിലേക്ക് പതിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് 34 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ചെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എപി ചൊവ്വാഴ്ച രാവിലെ റിപോര്‍ട് ചെയ്തത്. ഒരു സെകന്‍ഡില്‍ ഏകദേശം 10 മീറ്റര്‍ (33 അടി) വരെ അതിന്റെ പതനം മന്ദഗതിയിലാക്കാന്‍ ഒരു പാരച്യൂട് ഉപയോഗിച്ചു.

സികോര്‍സ്‌കി എസ്-92 ഹെലികോപ്റ്റര്‍ ക്രൂ, ബൂസ്റ്ററിന്റെ പാരച്യൂട് സ്ട്രിംഗുകള്‍ മുറിക്കുന്നതിനായി ഹെലികോപ്റ്ററിന് താഴെ ഒരു കൊളുത്ത് ഉപയോഗിച്ച് ഒരു നീണ്ട കയര്‍ തൂക്കിയിട്ടു. 1,980 മീറ്ററില്‍ (6,500 അടി) റോകറ്റ് പിടിക്കാന്‍ ക്രൂവിന് കഴിഞ്ഞു, എന്നാല്‍ കോപ്റ്ററിന് താങ്ങാനാകാവുന്നതിലും അധികം ഭാരം കൂടിയതിനാല്‍ റോകറ്റ് ഉപേക്ഷിക്കേണ്ടിവന്നു എന്നും റിപോര്‍ട് വ്യക്തമാക്കുന്നു.

ദൗത്യം വിജയകരമാണെന്ന് ബെക് പറഞ്ഞു, മിക്കവാറും എല്ലാം ആസൂത്രണം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. ഭാരം വഹിക്കുന്നത് (Load ) സംബന്ധിച്ച പ്രശ്നം വലുതല്ല, ഒരു ചെറിയ കാര്യമാണ് , അത് ഉടന്‍ പരിഹരിക്കപ്പെടും. റോകറ്റ് സുരക്ഷിതമായി താഴേക്ക് പതിച്ചു, അത് ഉടന്‍ തന്നെ കപ്പലിലേക്ക് കയറ്റും' എന്നും ബെക് വ്യക്തമാക്കി.

Keywords:  'There And Back Again': Helicopter Catches Falling Rocket Mid-Air In Breathtaking Feat, Then Drops It | WATCH, New Delhi, News, Helicopter, Report, Video, National, Technology, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia