Gold Price | സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ്; സ്വര്‍ണവില പവന് 1320 രൂപ കുറഞ്ഞു
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47440 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും ഇടിവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണം (Gold), വെള്ളി (Silver) നിരക്കുകളില്‍ (Price) ഇടിവ്. വ്യാഴാഴ്ച (07.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57600 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5930 രൂപയിലും പവന് 47440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് 3 രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7365 രൂപയിലും പവന് 58920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയും പവന് 40 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6070 രൂപയിലും പവന് 48560 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #silverprice #Kerala #goldratedrop #silverratedrop #investinginKerala