Lulu Mall | അക്ഷരനഗരിക്ക് ക്രിസ്തുമസ് സമ്മാനമായി കോട്ടയം ലുലു തുറന്നു

 
Kottayam Lulu Mall opening ceremony with dignitaries
Kottayam Lulu Mall opening ceremony with dignitaries

Photo Credit: LULU Group Media

● ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന ആകർഷണം.
● മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
● കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. 

കോട്ടയം: (KVARTHA) മധ്യകേരളത്തിന് ക്രിസ്തുമസ് പുതുവർഷ സമ്മാനമായി കോട്ടയം മണിപ്പുഴയിൽ പുതിയ ലുലു മാൾ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ളവർക്കും പ്രധാന ഷോപ്പിങ്ങ് കേന്ദ്രമാകും ഈ ലുലു. തിരുവനന്തപുരം, കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന ആകർഷണം.

മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

പ്രൗഢമായ ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ മാൾ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നാട മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

കോട്ടയത്തിന്റെ വികസനത്തിന് കരുത്തേകും

കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തിൽ എം.എ. യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്റെ ആധുനിക വത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kottayam Lulu Mall opening ceremony with dignitaries

ലുലുവിന്റെ ലക്ഷ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്രംഖലയുടെ ഭാഗമാണെന്നും നഗരത്തിൻറെ വികസനത്തിന് വേഗതകൂട്ടുന്നതാണ് ലുലുവിൻറെ ചുവടുവയ്പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Kottayam Lulu Mall opening ceremony with dignitaries

മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം, യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി വ്യക്തമാക്കി.

 Kottayam Lulu Mall opening ceremony with dignitaries

ലുലു മാളിലെ പ്രധാന ആകർഷണങ്ങൾ

  • 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്

  • വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ

  • ഫുഡ് കോർട്ട്, ഇൻഡോർ ഗെയിമിങ് സോൺ, മികച്ച പാർക്കിങ്ങ്

  • ബ്രാൻഡഡ് ഷോറൂമുകൾ

  • 500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്

  • ചിക്കിങ്ങ്, മക്ഡൊണാൾഡ്സ്, കെഎഫ്സി, കോസ്റ്റാകോഫീ തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ റെസ്റ്റോറന്റുകൾ

മറ്റ് പ്രധാന വിവരങ്ങൾ

  • 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു മിഴിതുറന്നിരിക്കുന്നത്.

  • തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്.

  • ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് കോട്ടയം ലുലു മാളിലെ പ്രധാന ആകർഷണം.

  • ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർപാർക്കിങ്ങ് സൗകര്യം.

#LuluMall, #Kottayam, #ChristmasGift, #Kerala, #NewShoppingHub, #MAYusufAli


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia