ബാത് സീല്‍ ബാത്റൂം വാട്ടര്‍പ്രൂഫിംഗ് വിപണിയില്‍

 


ADVERTISEMENT

കൊച്ചി: ഫെവിക്കോള്‍ നിര്‍മാതാക്കളായ പിഡിലൈറ്റ് ഇന്ത്യയുടെ ഭാഗമായ ഡോ. ഫിക്സ് ഇറ്റിന്‍്റെ ബാത്റൂം വാട്ടര്‍പ്രൂഫിംഗ് സിസ്റ്റം വിപണിയിലിറങ്ങി. 100% ലീക്ക്-പ്രൂഫായ ഡോ. ഫിക്സിറ്റ് ബാത് സീല്‍ എന്ന പേരിലുള്ള വാട്ടര്‍പ്രൂഫിംഗ് സിസ്റ്റം രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാണെന്ന് കമ്പനി അധികൃതര്‍ പത്രകുറിപ്പില്‍ അവകാശപ്പെട്ടു. അഞ്ച് വ്യത്യസ്ത ഉല്‍പ്പന്നങ്ങളുള്‍പ്പെട്ട ബാത്ത് സീല്‍ കിറ്റിന് 3000 രൂപയില്‍ താഴെയാണ് വില. 15 വര്‍ഷത്തിനു മേല്‍ ഇത് ഈടുനില്‍ക്കുമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പൈപ്പുകളുടെ ചോര്‍ച്ച അടയ്ക്കാനുള്ള ബാത് സീല്‍ ടേപ്പാണ് അഞ്ച് ഉല്‍പ്പന്നങ്ങളിലൊന്ന്. പൈപ്പ് ഉറപ്പിക്കാന്‍ സിമന്‍റിന് പകരം ചുരുങ്ങാത്ത സിമന്‍റിയസ് ഗ്രൗട്ടാണ് ബാത് സീലില്‍ ഉപയോഗിക്കുന്നത്. ഒരു കിറ്റിലുള്ള ബാത്ത്സീല്‍ 2.1 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള ബാത്റൂം സീല്‍ ചെയ്യാന്‍ ഉപയോഗിക്കാം. ഈ ഉല്‍പ്പന്നത്തിന്‍്റെ ഉപയോഗം പഠിപ്പിക്കാന്‍ പരിശീലകരെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 209 5504 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

ബാത് സീല്‍ ബാത്റൂം വാട്ടര്‍പ്രൂഫിംഗ് വിപണിയില്‍കൊച്ചി തങ്ങളുടെ ഒരു പ്രധാന വിപണിയാണെന്നും ബാത് റൂം ചോര്‍ച്ച ഇവിടങ്ങളിലെ ഒരു സാധാരണ പ്രശ്നമാണെന്നും പിഡിലൈറ്റിന്‍്റെ കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ ഡിവിഷന്‍ ഗ്ളോബല്‍ സിഇഒ സഞ്ജയ് ബഹാദൂര്‍ പറഞ്ഞു.

Summary: Dr. fixit bathseal, a new type of water proofing system now availible in market. This one is 100 percent leak proof company construction chemical division global sanjay bahadur said in press release

Keyword: Dr. fixit bathseal, Water proofing system, 100 percent leak proof
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia