ADVERTISEMENT
-ബ്രഹത്
പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടത്തിലേക്കാണ് നവാസ് ഷരീഫ് എന്ന രാഷ്ട്രീയനേതാവ് ചുവടുവയ്ക്കുന്നത്. പാകിസ്ഥാനില്‍ മൂന്ന് തവണ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിലൂടെ നവാസ് സ്വന്തമാക്കിയിരിക്കുന്നത്.
അസാധാണര അനുഭവങ്ങളുടെ ഉടമയാണ് പഞ്ചാബ് പ്രവിശ്യയില്‍ നിന്നുളള നവാസ് ഷരീഫ് എന്ന മനുഷ്യന്‍. രണ്ടു തവണ പ്രധാനമന്ത്രിയാവുക. പിന്നീട് ജയില്‍ ശിക്ഷയ്ക്ക് വിധേയനാവുക. അതിനുമപ്പുറം നാടുകടത്തപ്പെടുകയും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ചാണ് നവാസ് ഷരീഫ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്.
തിരഞ്ഞെടുപ്പിന് മുന്‍പേതന്നെ നവാസിന്റെ വിജയം പ്രവചിക്കപ്പെട്ടിരുന്നു.
342 അംഗ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് 172 സീറ്റുകളാണ് നേടിയത്. ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി 37 സീറ്റുകളും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 35 സീറ്റുകളുമാണ് നേടിയത്. ഇതില്‍നിന്ന് തന്നെ നവാസിന്റെ സ്വീകാര്യത വ്യക്തം.
ഫലപ്രഖ്യാപനം തീരുംമുന്‍പേ വിജയപ്രഖ്യാപനം നടത്താന്‍മാത്രം ആത്മവിസ്വാശത്തിലായിരുന്നു നവാസ്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും അത് പ്രകടവുമായിരുന്നു. ' സുസ്ഥിരമായ സര്‍ക്കാര്‍ നിങ്ങള്‍ക്ക ലഭിക്കും. പാകിസ്ഥാന്‍ മുസ്ലീം ലീഗ് - എന്‍ രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നല്ലനാളുകള്‍ക്കായി പ്രാര്‍ഥിക്കുക. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായവും പിന്തുണയും ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും സ്വാഗതം'.
തൊണ്ണൂറുകളിലാണ് നവാസ് ഷരീഫ് പാകിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലിരുന്നത്. ഇപ്പോള്‍ മൂന്നാമൂഴത്തില്‍ തിരികെയെത്തുമ്പോള്‍ രാജ്യം ഏറെ മാറിയിരിക്കുന്നു. സമ്പദ് വ്യവസ്ഥ താറുമാറായി. തൊഴിലില്ലായ്മ രൂക്ഷം. വൈദ്യുതിക്ഷാമം രാജ്യത്തെ വലയ്ക്കുന്നു. ഇതിനേക്കാളുപരി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിരിക്കന്നു. എല്ലാകാര്യങ്ങളും തുടക്കം മുതല്‍ ആരംഭിക്കേണ്ട അവസ്ഥ.
വ്യക്തമായ പദ്ധതികളോടെയാണ് നവാസ് മൂന്നാമൂഴത്തിന് എത്തുന്നതെന്നാണ് പാകിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ശക്തമായ സമ്പദ് വ്യവസ്ഥ- കരുത്തുറ്റ പാകിസ്ഥാന്‍- ഇതായിരുന്നു തിരഞ്ഞെടുപ്പില്‍ നവാസിന്റെ പ്രധാന മുദ്രാവാക്യം. ഇത് രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കിയുളള മുദ്രാവാക്യമായിരുന്നു.
ഇന്ത്യയും പ്രതീക്ഷയോടെയാണ് നവാസിന്റെ മൂന്നാം വരവിനെ കാണുന്നത്. കശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നവാസ് പറഞ്ഞിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും നവാസ് ആവര്‍ത്തിച്ചിരുന്നു. നവാസിന്റെ വിജയം ഇന്ത്യ സ്വാഗതം ചെയ്യുകയും ചെയ്തു.
അമേരിക്കയുമായി നവാസിന്റെ ബന്ധം എങ്ങനെയായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തീവ്രവാദികളെ സഹായിക്കുന്ന അമേരിക്കന്‍ നിലപാടിനെ വിമര്‍ശിക്കുന്നയാളാണ് നവാസ്. ഇതുകൊണ്ടുതന്നെ പാകിസ്ഥാന് നല്‍കിവരുന്ന സാമ്പത്തിക-സൈനിക സഹായം അമേരിക്ക അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നവാസിന് ഈ മേഖലയിലും പുതിയ വഴികള്‍ വെട്ടിത്തുറക്കേണ്ടിവരും.
Key Words: Islamabad, Nawaz Sharif , Pakistan`s political history, Prime Minister thrice, Pakistan PM,Jailed and exiled, Pakistan, Amritsar, Sharif , Pakistan Muslim League-N , Imran Khan, Pakistan Tehreek-e-Insaf, Pakistan Peoples Party , PML-N, Shahbaz Sharif , Model Town , Muslim League

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.