ADVERTISEMENT
പ്രതിഭാരാജന്‍
ജീവിതവും ഒരു ഡയറി എഴുത്താണല്ലോ. കാലം ഇടതടവില്ലാതെ അതെഴുതിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാന കാലത്തിനെ ദിവ്യ എന്ന കഥാപാത്രമാക്കിയുള്ള ഡയറി എഴുത്താണ് യു.കെ. കുമാരന്റെ 'ദിവ്യ ഇനിയും ഡയറി എഴുതുമോ' എന്ന കഥ. (ദേശാഭിമാനി 2013 വിഷു പതിപ്പ്) മികവുറ്റ അഞ്ച് കഥകളാല്‍ സമ്പന്നമാണ് ഇത്തവണത്തെ വിഷുപ്പതിപ്പ്.
കാലം ദിവ്യ എന്ന കഥാപാത്രത്തിന്റെ വേഷം ധരിച്ച് സമൂഹത്തിനോടൊപ്പം വര്‍ത്തമാന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന മട്ടിലാണ് ഈ കഥ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലെ അനുഭവങ്ങള്‍ മിക്കതും നമ്മുടേതുകൂടിയാവുന്നു.
ഞാന്‍ ഇന്നലെ തീവണ്ടിയില്‍ സഞ്ചരിക്കവെ, അന്ധനായ ഒരു വൃദ്ധന് പാട്ടു പാടിക്കൊണ്ട് അടുത്തേക്ക് വന്നു. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്... അത്ര ഭംഗിയിലല്ലെങ്കിലും വയലാറിന്റെ ആ ഗാനത്തിനു വണ്ടിയുടെ താളവും, ഈണവുമായപ്പോള് വിശപ്പിന്റെ നൊമ്പരമുണര്‍ത്തി ആ പാട്ട്. മൂളിപ്പാട്ട് പാടാനറിയാവുന്നവരുടെയടക്കം കരളലിയിക്കുന്ന പാട്ട്വേഷം.
എന്റെ അരികെ ജനാലിനോട് ചേര്ന്നിരിക്കുകയായിരുന്നയാള് അയാളെ നോക്കി വല്ല വൃദ്ധസദനത്തിലും പോയി കഴിത്തു കൂടേ എന്ന് ഈര്‍ഷ്യയോടെ സ്വാഗതം പറയുന്നുണ്ടായിരുന്നു. നീട്ടി കുറിവലിച്ച്, ജുബ്ബയും, പൈജാമയും ധരിച്ച അയള് പാട്ടുകാരനോടായി ഏന്തോ ഉച്ചത്തില്‍ കയര്‍ക്കുന്നതു കേട്ടു. ഏതോ ഒരു രാഗത്തിന്റെ പേരു പറഞ്ഞ് അതില്‍ ചൊല്ലാനറിയാമോ എന്നു ചോദിക്കുകയായിരുന്നു അയാള്‍. അന്ധന് അയാള്‍ ആവശ്യപ്പെട്ട രാഗത്തില്‍ കീര്‍ത്തനം ആലപിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.
പാടി തീര്‍ന്നപ്പോള്‍ അയാളുടെ കൈതൊട്ട് സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് എന്തേ ശാസ്ത്രിയ സംഗിതം അഭ്യസിച്ചിട്ടും പാടാന്‍ മെനക്കെടാത്തതെന്ന് വ്യസനത്തോടെ ചോദിച്ചു. 'അതിനു മാര്‍ക്കറ്റില്ല സാറെ' എന്നായിരുന്നു മറുപടി. പാടാനാജ്ഞാപിച്ചതല്ലാതെ ജുബ്ബയിട്ടയാള്‍ പാട്ടു ശ്രദ്ധിച്ചില്ല. പുറത്തേക്കു നോക്കി ഇരുന്നതേ ഉള്ളു. അയാള്‍ക്ക് അപ്പോഴും പുച്ഛം മാറിയിട്ടില്ലായിരുന്നു. ഒന്നും കൈയ്യില്‍ വെച്ചു കൊടുത്തുമില്ല. കണ്ണില്ലാത്തതു കാരണം വൃദ്ധനത് മനസ്സിലായിക്കാണില്ല.
സാഹിത്യത്തിലെ പല നല്ല കൃതികള്‍ക്കും ഈ അവസ്ഥയുണ്ടെന്ന സച്ചിതാനന്ദന്റെ പ്രസ്താവന ഓര്‍മയില്‍ ഓടിയെത്തിയ നിമിഷം. അടുക്കളക്കാര്യവും അമ്മായിപ്പോരിലും അവസാനിക്കുന്ന എഴുത്തിനു പ്രിയമേറുന്ന ഘട്ടത്തിലാണ് മേടച്ചൂടില്‍ തണുത്ത കാറ്റുമായി ദേശാഭിമാനിയില്‍ അഞ്ച് കഥകള്‍ പിറന്നത്. അതില്‍ ഒന്നാണ് യു.കെ കുമാരന്റേത്.
'വിദ്യ ഇനി ഡയറി എഴുതുമോ' എന്ന കഥയിലും തീവണ്ടിയില്‍ ഞാന്‍ കണ്ട സന്ദര്‍ഭത്തിന്റെ ആവര്‍ത്തനമുണ്ട്. എരിഞ്ഞടങ്ങി കൊഴിഞ്ഞു പോകുന്ന ഓരോ ദിവസത്തിന്റെയും, അതിലൂടെ കടന്നു പോകുന്നവരുടേയും കഥ പറഞ്ഞിരിക്കുന്നു അദ്ദേഹം.
കഥ അവസാനിക്കുന്നതിങ്ങനെ. കഥാ നായിക തീവണ്ടി ആഫീസില്‍ വെയിറ്റിങ്ങ് മുറിയില്‍ കാത്തു നില്ക്കുന്നു. വണ്ടി വരാന്‍ ഇനിയും വൈകും. കൂടെ രണ്ടു കുട്ടികളേയും തൂക്കി ഒരു അമ്മ വന്നു. കുട്ടികള്‍ക്ക് പലതിനേക്കുറിച്ചും സംശയം. വിശദമായി പറഞ്ഞു കൊടുക്കുന്ന അമ്മ . കഥ പിന്നെയും വലിച്ചു നീട്ടിയോ എന്നറിയില്ല, വണ്ടി പുഴയുടെ നടുവിലെത്തുമ്പോള്‍ അമ്മ കുട്ടികളെ പുഴയിലേക്ക് തള്ളിയിട്ട് സ്വയം എടുത്തു ചാടി ഇല്ലാതാവുന്നതോടെ കഥയുടെ തിരശീല വീഴുന്നു.
ഈ മരണം വായനക്കാരനെ അസ്വസ്ഥനാക്കുന്നു. പദങ്ങള്‍ കൊണ്ട് ഭാവങ്ങള്‍ സൃഷ്ടിച്ച് വായനക്കാരനെ അതിന്റെ മാന്ത്രിക വലയത്തിനകത്ത് പത്മവ്യൂഹം തീര്‍ത്ത് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭ്രമിപ്പിക്കുന്നു കഥാകൃത്ത്. മരണത്തേക്കാള്‍ ഭീകരമായ സംഭവമുണ്ട് ലോകത്ത് എന്ന് ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് യു.കെ. കുമാരന്. തന്റെയും മക്കളുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴുമ്പോള്‍ മരണത്തെ സമീപിച്ച സ്ത്രി സമൂഹത്തിലെ വൈവാവിക കുടുംബ ബന്ധത്തിലെ അവസ്ഥാന്തരങ്ങളെ തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണിവിടെ. മിക്ക വിവാഹവും സ്നേഹത്തില്‍ അടിയുറച്ചതാകുന്നില്ല. പ്രേമ വിവാഹം പ്രത്യേകിച്ച്.
എത്ര മാത്രം പരസ്പരം സ്നേഹിച്ചാലും ദിവസങ്ങള്‍, മാസങ്ങള്‍ കൊണ്ട് പരസ്പരം നഗ്നതയിലെ ലൈംഗീകത ഊറ്റിക്കുടിച്ച് നഗ്നദേഹത്തോടുള്ള ദാഹം കെടുന്നതോടെ ദമ്പതികള്‍ തമ്മിലുള്ള പ്രണയമില്ലാതാകുന്നു. പിന്നെ മിക്കവരുടെയും ചിന്തകള്‍, മനസിന്റെ വ്യാപനങ്ങള്‍ എന്നിവ രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്നു. സ്വപ്നങ്ങള്‍ വഴിമാറി സഞ്ചരിക്കുന്നു. നഗ്നതയെയല്ലാതെ ഭാര്യയെ പ്രണയിക്കാനൊരുമ്പെടുന്നില്ല ദാമ്പത്യം.
വിവാഹാനന്തര പ്രണയം നൈമിഷികമാകുന്നത് ഒടുവില്‍ മരണത്തിലേക്കെത്തിച്ചേരുന്നതിനെ ഈ കഥ ഭീതിദായകമായി ആവിഷ്കരിച്ചിരിക്കുന്നു. ദമ്പതികള്‍ പരസ്പരം പ്രണയിക്കാന്‍ കൂട്ടാക്കാത്ത പുതു ലോക ചിന്തയോടുള്ള ചോദ്യവുമായാണ് ആത്മഹത്യയില്‍ അവസാനിക്കുന്ന യു.കെ. കുമാരന്റെ കഥ അവസാനിക്കുന്നത്.
ഈ ആഴ്ച്ച വായിച്ച കഥയില്‍ മനസിനെ പിടിച്ചിരുത്തിയ മറ്റൊരെണ്ണം (പുനര്‍ വായന) സി.വി. ശ്രീരാമന്റെ ഇരിക്കപ്പിണ്ഡമാണ് (ശ്രീരാമന്റെ സുവര്‍ണ കഥകള്‍) . കഥ നടക്കുന്നത് ഉത്തരേന്ത്യയില്‍. കഥാ നായികയായ മലയാളി സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതിനാല്‍ കൊച്ചുകുട്ടിയായ മകനുമൊരുമിച്ച് ഭര്‍ത്താവിന് ഇരിക്കപിണ്ഡം വെക്കാന്‍ ബുദ്ധഗയക്കടുത്തുള്ള വിഷ്ണു പാദ ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി.
അര്‍ത്ഥമറിയാത്ത സംസ്കൃത ശ്ലോകം ഏറ്റു ചെല്ലുന്ന കുട്ടി അച്ഛന് പുണ്യത്തിനായി ചടങ്ങിനിരുന്നു കൊടുക്കുമ്പോള്‍ സഹപ്രവര്‍ത്തകനായ തന്റെ കാമുകനുമായി ശൃംഗരിക്കുന്ന കാഴ്ച ദാമ്പത്യ ജീവിതത്തിലെ പ്രണയത്തിലെ അര്‍ത്ഥ ശൂന്യതയെ വെളിവാക്കുന്ന വിധം ആവിഷ്ക്കരിച്ചിരിക്കുന്നു സി.വി. ശ്രീരാമന്. കാലത്തിന്റെ കൈയ്യുളിയുപയാഗിച്ച് ഭംഗിയായി കൊത്തിമിനുക്കിയ കുമാരന്റെ കഥയും ഇതിനോട് കിടപിടിക്കും.
സര്‍ഗാത്മകതയിലൂടെ മാത്രമെ വായനയെ അനുഭാവപ്പെടുത്തലാക്കി മാറ്റാനാവുകയുള്ളു. അനുഭവിപ്പിക്കലാണ് സൃഷ്ടിയുടെ പ്രഥമമായ കടമയെങ്കില്‍ ഈ രണ്ടു കഥകളും അതിന്റെ കൃത്യം നിര്‍വഹിച്ചിരിക്കുന്നു.
Keywords: Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
| Prathibha Rajan (Writer) |
Keywords: Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.