Love | മധ്യവയസിന് ശേഷവും പ്രണയം ആഗ്രഹിക്കാനും തുടരാനും ആരാണ് തടസം?

 
who is stopping from wanting and continuing to love


പുറം രാജ്യങ്ങളിലെപ്പോലെ തന്നെ മറയില്ലാതെ പ്രണയിക്കാൻ ഒരു സാഹചര്യമൊരുക്കുകയാണ് വേണ്ടത്

മിൻ്റാ മരിയ ജോസഫ് 

(KVARTHA) പ്രണയം (Love) എന്നത് എല്ലാക്കാലവും എല്ലാവരുടെയും മനസിൽ ഉണ്ടാകും. പ്രണയം എന്നത് കൗമാരക്കാർക്ക് (Teenage) മാത്രമുള്ളതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ സംഗതി അങ്ങനെയല്ല. പ്രണയം ചെറുപ്പത്തിൽ തുടങ്ങി മനുഷ്യനിൽ നിന്ന് ബോധം മറയുന്നതുവരെ ഉണ്ടാകും. പ്രണയം തന്നെയാണ് വയസ് കാലത്തും (Old Age) മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 50 വയസൊക്കെ കഴിഞ്ഞാൽ മനുഷ്യനിൽ പ്രണയമില്ലെന്നല്ല അർത്ഥമാക്കേണ്ടത്. ജീവിതത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ മൂലം പലർക്കും പ്രണയം പ്രകടിപ്പിക്കാൻ പറ്റുന്നില്ലെന്നതാണ് സത്യം. 

കാരണം, അവർ കുട്ടികളോ കൗമാരക്കാരോ അല്ല. ഇവരൊക്കെ ജീവിതത്തിൽ സ്വതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാൽ മധ്യവയസിലേയ്ക്ക് (Middle Age) തിരിഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒരോരുത്തരുടെയും ചുമരിൽ ഉള്ളത്. അങ്ങനെയുള്ളവർക്ക് പ്രണയിക്കാൻ എവിടെ സമയം. 'മധ്യവയസിന് ശേഷം പ്രണയത്തിന് ഏതിടത്തു വച്ചാണ് തടസം തുടങ്ങുന്നത്' എന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

'മക്കളും മക്കളുടെ മക്കളും ഒക്കെ ആയി കാരണവന്മാര്‍ പൊതുവെ ജീവിതത്തെ വരണ്ട വേനലായി നോക്കിക്കാണുന്ന കാലമാണത് എന്നാണു ഭൂരിപക്ഷ മധ്യ വയസ്‌കരുടെയും അഭിപ്രായം..! ജീവിതത്തിന്റെ മധ്യം കടന്നു പോവുന്നവ൪..! അവരുടെ ഒറ്റപ്പെടൽ വിഷയമല്ലാതാവുകയും ആ ശൂന്യതയിലേയ്ക്ക് ആരും കടന്നുവരാതിരിക്കുകയും ചെയ്യുന്നു. മധ്യവയസ്സിന്റെ അറ്റത്ത് ഒറ്റപ്പെട്ടു നിൽക്കുന്നവരാണവ൪.. വലിയ മക്കളുള്ളവർ.. സ്വന്തമായി ചെയ്യാൻ ഒരുപാടുള്ളവർ..! അവ൪ക്കുള്ളിലുമുണ്ട് ശൂന്യമായ ഒരു ഇടം..!  അവരുടേതു മാത്രമായ ഒരു തുരുത്തുമുണ്ട്..! 

who is stopping from wanting and continuing to love after

മധ്യവയസ് മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വർഗത്തിലേയ്ക്കെന്നോ നരകത്തിലേയ്ക്കെന്നോ അറിയാതെ വഴുതി പൊക്കോണ്ടിരിക്കുന്ന സമയമാണ്. തെറ്റിദ്ധരിക്കണ്ട.. സ്വർഗവും നരകവും തൊട്ടു മുന്നിൽ  കണ്ടെത്തുന്ന അനുഭവങ്ങൾ തന്നെ. ജോലിയുടെ ഈർഷ്യകൾ, വിവാഹം കഴിഞ്ഞ് ആവർത്തിക്കപ്പെടുന്ന മടുപ്പുകൾ, ഒരേ പോലെ യാന്ത്രികമായ ജീവിതം, പ്രാരാബ്ധങ്ങൾ, എല്ലാം വല്ലാതെ മനുഷ്യനെ  മടുപ്പിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ അതിൽ നിന്നൊക്കെ ഒന്ന് ഒഴിവാകാൻ എല്ലായ്പ്പോഴും അവ൪ പദ്ധതിയിടുന്നു. അതിനുള്ള വഴികളെ കുറിച്ച് ആലോചിച്ചു കൊണ്ടേയിരിക്കുന്നു.

മധ്യവയസിൽ ഒറ്റയ്ക്കായി പോകുന്നവരുടെ ഏകാന്തതയും സങ്കടങ്ങളും ഒരുപക്ഷേ അവരെ ചുറ്റി നിൽക്കുന്ന മറ്റൊരാൾക്കും മനസിലാക്കണമെന്നില്ല. അത് അവർക്ക് മാത്രം മനസിലാകുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ മധ്യവയസ്സിലെ പ്രണയം എന്നൊക്കെ കേള്‍ക്കുമ്പോള്‍. അയ്യേ.! എന്ന് മൂക്കത്ത് വിരല്‍ വയ്ക്കാതെ എന്ത് ചെയ്യാന്‍. മധ്യവയസ് കഴിയുന്നവര്‍ക്ക് രതി/ലൈംഗിക ആനന്ദം ഇത്രക്ക് പാടുണ്ടോ എന്നതാണ് ചിലരുടെ ചോദ്യങ്ങള്‍. ചോദ്യം നീളുന്നത് സ്വാഭാവികമായും സ്ത്രീകളുടെ നേര്‍ക്കാണ്.

പ്രസവവും കുടുംബത്തിന്റെ ഭാരവും പ്രായത്തിന്റെ വളര്‍ച്ചയും മെനോപ്പസ് കാലത്തിന്റെ ദേഷ്യവും ഉത്കണ്ഠയും മക്കളുടെയും മരുമക്കളുടെയും പ്രസവവും കുഞ്ഞുമക്കളെ വളര്‍ത്തലും എല്ലാം കൊണ്ടും ലൈംഗികത നാല്‍പ്പതു വയസു കഴിയുമ്പോള്‍  മരവിച്ചു പോയവരാകുന്നു സ്ത്രീകള്‍. ഭര്‍ത്താവിനോട് ചേര്‍ന്നു കിടക്കാനോ, ഒന്ന് കെട്ടിപ്പുണരാണോ മടി തോന്നും. അടുത്ത് കിടക്കുന്ന കുഞ്ഞു മക്കളെ കൊഞ്ചിച്ച് കൊഞ്ചിച്ച് ഉറങ്ങി പോകും. പ്രായമേറിയിട്ടും മോഹം വിടാതെ ഭര്‍ത്താവ് തൊടുമ്പോള്‍ പ്രായമേറിയെന്നു പറഞ്ഞു കണ്ണുരുട്ടും. പിന്നെ വികാര രഹിത ജീവിയെ പോലെ തിരിഞ്ഞു കിടന്നു ഉറക്കത്തിന്റെ അകത്തെ മുറികളിലേക്ക് മെല്ലെ കാലുകള്‍ നീട്ടി വയ്ക്കും.

ആരാണ് പറഞ്ഞത് രതിയ്ക്ക് പ്രായം ബാധ്യതയാണെന്ന്..? സ്ത്രീയ്ക്ക് മാത്രം സ്വപ്നങ്ങള്‍ കാണാനും പ്രണയം മോഹിക്കാനും ആരാണ് തടസം? ഇതിന്റെയെല്ലാം ഉത്തരം സ്വയമൊരുക്കുന്ന അതിര്‍ത്തികളുടെ ഭീതിപ്പാടുകള്‍ എന്നാണ്. ശരിക്കു൦ മധ്യ വയസ് കഴിയുമ്പോഴാണ് സ്‌നേഹം പൂക്കുകയും അത് അതിന്റെ അനന്തമായ നീലാകാശത്തു ചേരുകയും ചെയ്യുന്നത്. ആകാശം അജ്ഞാതവും അനാദിയുമായി തുടരുന്നത് പോലെ നിത്യമായ സ്‌നേഹത്തില്‍ പെട്ട് മനസ്സുകളെ സ്വാതന്ത്രമാക്കുകയെ ചെയ്യേണ്ടതുള്ളൂ. വരണ്ട ജീവിതങ്ങള്‍ അവിടം മുതല്‍ പൂത്തു തുടങ്ങുകയും മുഖം അപ്പോള്‍ വിരിഞ്ഞ റോസാ പൂവ് പോലെ തുടുത്തിരിക്കുകയും ചെയ്യും. 

'ഓഹ്, കല്യാണമൊക്കെ കഴിഞ്ഞു. ഇനി ആരെ കാണാനാ ഒരുങ്ങുന്നതും, വൃത്തിയായി നടക്കുന്നതും.?' ഇങ്ങനെ പറയുന്ന കുലധര്‍മ്മിണികളായ സ്ത്രീകളുടെ കാലം കഴിഞ്ഞു വരുകയാണ്. സ്മാര്‍ട്ട് ഫോണില്‍ യൂകാമും ഹൈ റെസ്ലയൂഷന്‍ കാമറ ഫോണുകളും ഒക്കെ വരുമ്പോള്‍ മുഖം മിനുക്കല്‍ ഭര്‍ത്താവിന് വേണ്ടി മാത്രമല്ലെന്നും സ്ത്രീകള്‍ക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. പക്ഷെ അത് മറ്റാര്‍ക്കും വേണ്ടിയല്ലെന്നും അവനവന്റെ ആത്മവിശ്വത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്നതുമാണ് അടിസ്ഥാനപരമായ സത്യം. മധ്യവയസ് ഒരു പൂക്കാലം തന്നെയാണ്. പ്രണയത്തിനും അംഗീകാരത്തിനുമായി ആഞ്ഞു കൊതിയ്ക്കുന്ന മനസ്സിന്റെ പൂക്കാലം.

പക്ഷെ സദാചാരത്തിന്റെയും സാമൂഹിക പരിധികളുടെയും പാരമ്പര്യ ശീലങ്ങളുടെയും വാളുകള്‍ ഓരോ മധ്യവയസ്‌കരുടെയും തലയ്ക്കു മുകളില്‍ തൂങ്ങി കിടപ്പുണ്ട്. ഇതിനെയൊക്കെ അതിജീവിച്ചാണ് അവര്‍ക്ക് പ്രണയിക്കേണ്ടതും ഇഷ്ടമുള്ള ഒരാള്‍ക്കൊപ്പം രതി ആസ്വദിക്കേണ്ടതും.. ആ അതിജീവനം എന്നത് അത്രയെളുപ്പവുമല്ല. കാരണം പ്രണയത്തില്‍ തെരഞ്ഞെടുപ്പ് ഒരു വലിയ കഥ തന്നെയാണ്.. പ്രണയിക്കപ്പെടാനും സ്വീകരിക്കപ്പെടാനുമുള്ള അമിതമായ ആഗ്രഹം തെരഞ്ഞെടുപ്പ് കുറച്ചു ലളിതമായ പ്രക്രിയ ആണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. പക്ഷെ സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും വരുത്തി വയ്ക്കുന്ന അപകടം ഒരു മധ്യവയസ്സുകാരനെയും മധ്യവയസ്സുകാരിയെയും ഒഴിഞ്ഞു പോകുന്നില്ല.

അതുകൊണ്ടു തന്നെ ഏത് പ്രായത്തിലും തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാകുന്നു. കുറഞ്ഞത് പ്രണയമെന്ന അനുഭവത്തെ അതെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്ന ഒരുവനെ മാത്രം സ്ത്രീകള്‍ ഇണകളാക്കുക. 'ഈയിടെ ഞാന്‍ ഞങ്ങളുടെ വീടിനടുത്തുള്ള പുഴയ്ക്കരികില്‍ പോയി ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കൂടിയിട്ടുണ്ട്', ഒരിക്കല്‍ ക്രിസ്റ്റീന്‍ യാദൃശ്ചികമായി എന്നെ തിരഞ്ഞു വന്നപ്പോഴാണ് ഞാനവിടെ ഒറ്റയ്ക്കിരിക്കുന്നത് കണ്ടത്. അന്നവിടെ ആ ഏകാന്തമായ പുഴയുടെ തീരത്ത് വച്ച് ഞങ്ങള്‍ രതിയില്‍ ഏര്‍പ്പെട്ടു. ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും മനോഹരമായ അനുഭവം അതായിരുന്നു, അപ്പോള്‍ എനിക്ക് പ്രായം അറുപത്തിയെട്ടും ക്രിസ്റ്റീന് എഴുപതും', അമേരിക്കയിലുള്ള ഓള്‍ഗ എന്ന സ്ത്രീയുടെ പ്രണയത്തെകുറിച്ചുള്ള വെളിപ്പെടുത്തല്‍.

പേരക്കുട്ടികളും നടു ഓടിക്കുന്ന പണികളും ചുറ്റും കിടക്കുമ്പോഴും ഇത്രയും കാലം ഒപ്പം ജീവിതം ജീവിച്ച പ്രിയപ്പെട്ടൊരാള്‍ അടുത്തിരിക്കുന്നതിങ്ങനെ ഓര്‍മ്മിച്ച് ഇടയ്ക്കൊക്കെയും ബെഡിൽ അയാള്‍ക്കൊപ്പം ചേര്‍ന്നിരുന്നു പ്രണയം കൈമാറുന്നതിന്റെ മനോഹാരിത മറ്റെന്തിനുണ്ടാവും. എന്താണ് ചില ബന്ധങ്ങളുടെ നിർവചനം.? അത്രയെളുപ്പമല്ല ചിലർക്കത് പറഞ്ഞു മനസിലാക്കാൻ. അതേ വൈഷമ്യത്തിൽ  പെട്ടുപോകുന്നവരുണ്ട്. മറ്റുള്ളവർക്കു മുന്നിൽ പരിചയപ്പെടുത്താൻ കഴിയാതെ വരുന്ന ചില ബന്ധങ്ങളുമുണ്ട്. ചില ബന്ധങ്ങൾ അടയാളപ്പെടുത്തലുകൾ ഇല്ലാതെ തുടരുന്നത് തന്നെയാണ് നല്ലത്. ഏതൊരു ബന്ധവും ഏതെങ്കിലും പേരിന്റെയുമപ്പുറം അവർ തമ്മിലുള്ള പൂർണതയേ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അല്ലെങ്കിലും മധ്യവയസ്സിനു ശേഷമുളള പ്രണയത്തിന് എന്തൊരു ഭംഗിയാണ്. ശരിക്കും മധ്യവയസ്സുകള്‍ക്കപ്പുറമാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥ പ്രണയകാലം ആരംഭിക്കുന്നത്. അതാണ് സത്യവും'.

ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. മധ്യവയസ്‌കരുടെ പ്രണയത്തിനുള്ള തടസങ്ങൾ അക്കമിട്ട് നിരത്തുന്നു ഇതിൽ. പ്രണയം പ്രായഭേദമെന്യെ എല്ലാവരിലും ഉണ്ടെന്നും അത് പ്രകടിപ്പിക്കാൻ സാധിക്കാത്തത് ആണ് പലരുടെയും വിഷമം എന്നും വ്യക്തമാക്കുകയാണ് കുറിപ്പുകാരൻ. അതിനാൽ തന്നെ പുറം രാജ്യങ്ങളിലെപ്പോലെ തന്നെ മറയില്ലാതെ പ്രണയിക്കാൻ ഒരു സാഹചര്യമൊരുക്കുകയാണ് വേണ്ടത്. അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ 80 കഴിഞ്ഞ പലരും ചുള്ളന്മാരായി നിൽക്കുന്നതിൻ്റെ കാരണവും ഇതു തന്നെ. 

ശരിക്കും അവിടെയുള്ളവർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയുന്ന പ്രായമാകുമ്പോഴാണ് ശരിക്കും പ്രണയം ആസ്വദിക്കുന്നത്. അവർ യൗവനം നിലനിർത്തുന്നതും ഇങ്ങനെയാണ്. അവർക്ക് മക്കളും കൊച്ചു മക്കളും ഒന്നും ഒരു മറയോ തടസമോ ആകുന്നില്ലെന്നതാണ് സത്യം. പ്രണയം ഒരു മനോഹരമായ വികാരമാണ്. അത് ആസ്വദിക്കുക തന്നെ ചെയ്യണം, മധ്യവയസിലും. ഇതായിരിക്കും കൃത്യമായി പരിശോധിച്ചാൽ ഇവിടുത്തെ ഭൂരിപക്ഷം മധ്യവയസ്‌കരുടെയും അഭിപ്രായം.

sp തെറ്റിദ്ധാരണയാണ് പലർക്കുമുള്ളത്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia