Woman hates | ആണിൽ ഒരു സ്ത്രീ ഏറ്റവും വെറുക്കുന്ന സ്വഭാവങ്ങൾ എന്താണ്?

 
Woman hates

Becerra Govea Photo/pexels

ആണുങ്ങളുടെ ചില വിശ്വസം തന്നെയാണ് ഇന്ന് പല കുടുംബങ്ങളിലും ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നത്

മിൻ്റാ സോണി

(KVARTHA) ഇന്ന് പല ആണുങ്ങളുടെ (Men) വിചാരം അല്ലെങ്കിൽ അൽപമെങ്കിലും സൗന്ദര്യമുള്ളവരാണെങ്കിൽ അവർ ചിന്തിക്കുന്നത്, എല്ലാ സ്ത്രീകൾക്കും (Women) തന്നെ ഇഷ്ടമാണ്, തൻ്റെ സാമീപ്യം ഇഷ്ടമാണെന്നാണ്. എന്നാൽ ആണുങ്ങളുടെ ഈ വിശ്വസം തന്നെയാണ് ഇന്ന് പല കുടുംബങ്ങളിലും (Family) ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നത്. നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ് സ്ത്രീകളുടെ ലോകം (Woman's World) എന്ന് പല പുരുഷന്മാരും ചിന്തിക്കുന്നില്ല. ആണിൽ ഒരു സ്ത്രീ ഏറ്റവും വെറുക്കുന്ന സ്വഭാവം എന്താണ്. പല സ്ത്രീകളോടും ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചാൽ അവർ പറഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. 

Woman hates

ആണിൽ സ്ത്രീ ഏറ്റവും വെറുക്കുന്ന സ്വഭാവങ്ങൾ

1. കുറ്റം കണ്ടുപിടിക്കാൻ ഉള്ള കഴിവ്. 
2. വൃത്തി ഇല്ലായ്മ. നല്ല വൃത്തി ഉള്ള ഒരു ക്രിമിനൽ ആണെങ്കിൽ പോലും ഒരു സ്ത്രീ ഇഷ്ടപ്പെട്ടെന്നിരിക്കും. 
3. ഇല്ലാത്ത സ്നേഹം അഭിനയിച്ചു ചതിക്കുക. 
4. സ്ത്രീ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ (സംസാരം എപ്പോ നിർത്താമോ എന്തോ!) ഇടയ്ക്കു കയറി സംസാരിക്കുന്നത്. 
5. സ്ത്രീയെ  ഇടിച്ചു താഴ്ത്തി സംസാരിക്കുന്നത്, അല്ലെങ്കിൽ കളിയാക്കുന്നത് പോലെ പറയുന്നത്. ആണുങ്ങൾ തമ്മിൽ പല തമാശകൾ പറയുകയും കളിയാക്കുകയും ചെയ്യും. പക്ഷെ ഒരു ആണ് പെണ്ണിനോട്‌ അങ്ങനെ പറഞ്ഞു നോക്കു. എത്ര വലിയ സൃഹൃത്ത് ആണെങ്കിലും അവർക്ക് അത് ഇഷ്ടപ്പെടില്ല. സ്ത്രീകളെ മനസിലാക്കാൻ ശ്രമിക്കുന്നവരെയാണ് അവർക്കു കൂടുതൽ ഇഷ്ടം, എത്രത്തോളം മനസിലാക്കിയാൽ അത്രയും.

6. സ്ത്രീ അല്ലെങ്കിൽ ഭാര്യ എന്ന കാഴ്ചപ്പാട് ആണു ഉപയോഗിക്കുന്നത് എങ്കിൽ അവിടെ ആണു പ്രശ്നം. നിങ്ങൾക്ക് ഒരു ആൺസുഹൃത്ത് ഉണ്ടെങ്കിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നോ, എന്തെല്ലാം കാര്യം ഷെയർ ചെയ്യുന്നോ, അതാണ്‌ ഭാര്യക്കും കൊടുക്കേണ്ടത്. സ്ത്രീ ആയാലും പുരുഷൻ ആയാലും ഒരുപോലെ ആണു പരിഗണന കൊടുക്കേണ്ടത്. പുരുഷൻ സ്ത്രീയെ അവഗണിക്കുമ്പോൾ ഏതൊക്കെ ബന്ധം തകരുന്നോ അതുപോലെ ഇതും തകരും. മനുഷ്യന് വേണ്ടത് എല്ലാം തുല്യം ആയിരിക്കും. കൊടുക്കുന്ന പ്രാധാന്യം സ്ഥാനം ഒക്കെ വച്ചാണ് മാറുന്നത്. 

7. സ്വാർത്ഥത: സ്ത്രീയെ അറിയുന്നതിനുപകരം എപ്പോഴും സ്വന്തം താൽപ്പര്യവും അഭിപ്രായവും നിലനിർത്തുക. കൂടെ ഉള്ളവരെ മനസിലാക്കാതെ പോകുന്നത്, പറയുന്ന കാര്യങ്ങൾ അംഗീകരിച്ചില്ലങ്കിലും അവഗണിക്കുന്നത്, ഒരു സ്ത്രീയുടെ മുന്നിൽ വെച്ച് മറ്റൊരു പെണ്ണിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക.
8. സ്ത്രീകൾ ഏറ്റവും ഇഷ്ടപ്പെടാത്തത് ഭക്ഷണം കഴിക്കാനും കിടന്ന് ഉറങ്ങാനും, സമയത്ത് എത്താതെ കാത്തിരിക്കുന്നതാണ്. എത്ര സമയമായാലും ആളെ കാണില്ല. ഇത് എല്ലാ വീട്ടിലും പ്രശ്നം സൃഷ്ടിക്കും. കൃത്യ സമയത്ത് വീട്ടിൽ എത്തുക ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് ഉറങ്ങുക. ഇങ്ങിനെ ചെയ്താൽ വലിയ ഒരളവിൽ കുടുംബ പ്രശ്നം പരിഹരിക്കാം. 

9. മദ്യം, സുഹൃത്തുക്കൾ, ആണുങ്ങളുടെ ക്ഷമ ഇല്ലായ്മ, പരസ്ത്രീ ബന്ധം.
10. ഭാര്യയുടെ മുമ്പിൽ മറ്റു സ്ത്രീകളുടെ കഴിവ്, മിടുക്ക്, മറ്റേവൾ സുന്ദരിയാണ്‌ എന്നിങ്ങനെ പറയാൻ പാടില്ല.  ഭാര്യയെ ഒരിക്കലും താഴ്ത്തി വേരാളുടെ മുമ്പിൽ കഴിവ് ഇല്ല എന്നു പറയരുത്. 

നമ്മൾ മാറുക 

ഇതൊക്കെയാണ് ഈ വിഷയത്തിൽ പല സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ സ്ത്രീകൾ അഭിപ്രായം പറഞ്ഞപ്പോൾ ഒരു പുരുഷൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, പുരുഷന്മാർ അല്ലെങ്കിൽ ഭർത്താക്കന്മാർ സ്വന്തം അമ്മയെ കൂടുതൽ സ്നേഹിക്കുന്നത് കാണുമ്പോൾ സ്ത്രീകൾക്ക് സഹിക്കാൻ സാധിക്കുകയില്ലെന്ന്. ഇത് 60 ശതമാനം കേസുകളിലും ശരി തന്നെയാണ്. എന്തായാലും ഈ വിഷയത്തിൽ പുരുഷന്മാർ സ്ത്രീകൾ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധിച്ച് മനസിലാക്കുക. അത് ഭാവിയിൽ കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിന് സഹായിക്കും. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia