ADVERTISEMENT
ഉമ്മന്‍ ചാണ്ടി (മുഖ്യമന്ത്രി)
പാലക്കാട് ജില്ലയിലെ ചമ്പ്രകുളം അക്ഷയസെന്ററില്‍ കെ. സുജിത നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയിട്ട് തിരിച്ചുപോകാനായി പത്തടി മുന്നോട്ടുനീങ്ങിയതേയുള്ളൂ. അപ്പോഴേക്കും നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുകയാണെന്ന് എസ്.എം.എസ്. വന്നു. അക്ഷയ സെന്ററില്‍ നിന്ന് കോട്ടായി ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ ലഭിച്ചല്ലോ എന്ന ആശ്വാസത്തോടെ അടുത്ത പത്തടി വച്ചപ്പോള്‍ വീണ്ടും എസ്.എം.എസ്- നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് തയാര്‍. വെറും 23 സെക്കന്‍ഡില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സുജിത മടങ്ങി. സാധാരണഗതിയില്‍ ആഴ്ചകളും മാസങ്ങളും എടുക്കാവുന്ന സര്‍ട്ടിഫിക്കറ്റാണ് കണ്ണടച്ചുതുറക്കുംമുമ്പേ കൈയില്‍ കിട്ടിയത്!
രാവിലെ അഞ്ചിനും രാത്രി 12 മണിക്കും ഇടയ്ക്ക് 11,733 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്കിയ കണ്ണൂര്‍ തഹസില്‍ദാരുടെയും രാത്രി 12നും രാവിലെ പത്തിനും ഇടയില്‍ 4,426 സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ തളിപ്പറമ്പ് തഹസില്‍ദാരുടെയും മറ്റും അനുഭവങ്ങള്‍ കഴിഞ്ഞ മാസം തിരുവന്തപുരം ജില്ലാ ഇ ഡിസ്ട്രിക്ട് ഉദ്ഘാടനച്ചടങ്ങില്‍ കേട്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. നാലു മാസം കൊണ്ടാണ് 12 ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയായത്. ഇതോടെ ഇ ഡിസ്ട്രിക് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം കേരളമായി. ഓണ്‍ലൈനില്‍ 17 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.
ജനങ്ങളുടെ സമകാലിക പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം. കാലത്തിനൊപ്പം നീങ്ങുന്ന കേരളം. ദശകങ്ങള്‍ക്കപ്പുറത്തേക്കു തയാറെടുക്കുന്ന കേരളം. എല്ലാവര്ക്കും സാമൂഹികനീതി. രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിനെ ഇങ്ങനെ സംഗ്രഹിക്കാം.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ താമസംവിന ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സാങ്കേതികവിദ്യയോടൊപ്പം സേവനാവകാശനിയമം കൂടിയായപ്പോള്‍, ഈ രംഗത്ത് സമൂലമായ മാറ്റം ഉണ്ടാകും. ചില വകുപ്പുകളില്‍ സേവനാവകാശ നിയമം നടപ്പാക്കിക്കഴിഞ്ഞു.
ആരോഗ്യം ജനങ്ങളുടെ അവകാശമാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ധക്യം വരെയുള്ള ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതികളാണു സംസ്ഥാനത്തു നടപ്പാക്കുന്നത്. 2001ല്‍ എ.കെ. ആന്റണി അധികാരമേറ്റപ്പോള്‍ സംസ്ഥാനത്ത് അഞ്ചു മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് സ്വാശ്രയസ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെ പുതിയ നിരവധി മെഡിക്കല്‍ കോളജുകളുണ്ടായി. ഈ സര്‍ക്കാര്‍ പുതുതായി എട്ടു മെഡിക്കല്‍ കോളജുകള്‍കൂടി തുടങ്ങുകയാണ്. അഞ്ചു മെഡിക്കല്‍ കോളജുകളിലും മൂന്നു ജനറല്‍ ആശുപത്രികളിലും എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും 939 ഇനം ജനറിക് മരുന്നുകള്‍ സൗജന്യമായി നല്കുന്നു. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന 35 കാരുണ്യ ഫാര്‍മസികളാണ് തുടങ്ങുന്നത്. പ്രസവ ചികിത്സയും നവജാതശിശുവിന്റെ ആരോഗ്യപരിരക്ഷയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാക്കി.
മാര്ട്ടിന്മാരുടെ കയ്യിലിരുന്ന ലോട്ടറി ഇന്ന് ജനങ്ങളുടെ സമാശ്വാസകേന്ദ്രമായി. കാരുണ്യലോട്ടറിയിലൂടെ സമാഹരിക്കുന്ന കാരുണ്യ ചികിത്സാനിധിയില്‍ നിന്ന് 111 കോടിയുടെ ധനസഹായമാണ് നല്‍കിയത്. 10,300 പേര്‍ക്കു പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 133 കോടി രൂപ വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പാക്കേജ്, അട്ടപ്പാടി പാക്കേജ് തുടങ്ങിയവ പ്രത്യേക വിഭാഗത്തിനുവേണ്ടിയുള്ള കരുതലാണ്. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ 75% വര്‍ധിപ്പിച്ചു.
പദ്ധതി വിഹിതമായ 597 കോടിരൂപയുടെ സ്ഥാനത്ത് 1620 കോടി രൂപ പൊതുമരാമത്തു വകുപ്പ് ചെലവ് ചെയ്തപ്പോള്‍ നമ്മുടെ റോഡുകളെല്ലാം ഉന്നത നിലവാരത്തിലെത്തി. പൊതുമരാമത്തില്‍ ഇ- ടെണ്ടര്‍ ആക്കിയതോടെ കാര്യങ്ങള്‍ സുതാര്യമായി.
സ്റ്റാര്‍ട്ട് അപ് പദ്ധതി, വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുള്ള ഇളവ് തുടങ്ങിയവ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നൂതനസംരംഭങ്ങളായി. യുവസംരംഭകര്ക്ക് അടിസ്ഥാനസൗകര്യം നല്കുന്ന കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ 750 സംരംഭങ്ങള്‍ക്കുള്ള അപേക്ഷയാണു ലഭിച്ചത്. ഒരു ലക്ഷം ചതുരശ്രയടി സ്ഥലം നല്‍കാനുള്ള നിര്‍മാണം നടന്നുവരുന്നു. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് ഗ്രേസ് മാര്‍ക്കും ഹാജരില്‍ ഇളവും നല്‍കുന്നുണ്ട്. നിങ്ങള്ക്കൊരാശയം ഉണ്ടെങ്കില്‍ ഞങ്ങളതു വ്യവസായമാക്കി തരാം എന്നതാണ് യുവാക്കളോടുള്ള സര്‍ക്കാരിന്റെ സന്ദേശം.
ഉന്നതനിലവാരമുള്ള കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നത് എത്രയോ കാലമായുള്ള മുറവിളിയാണ്. ഈ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കു വിധേയമായി അതു സാക്ഷാത്കരിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി അരികെ നില്ക്കുമ്പോള്, മലയാളം സര്‍വകലാശാല യാഥാര്‍ത്ഥ്യമായത് കേരളത്തിന് എക്കാലവും അഭിമാനിക്കാം. മണല്‍ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍കൊണ്ടുവരുന്നതിന് അനുമതി നല്കി. ചെക്ക് ഡാമുകള്‍ നിര്‍മിച്ചും കുളങ്ങള്‍ ഉള്‍പെടെയുള്ള ജലാശയങ്ങള്‍ സംരക്ഷിച്ചും മഴവെള്ളം പാഴാക്കാതെയും ജലസുരക്ഷയ്ക്ക് പദ്ധതി നടപ്പാക്കി. ഭൂരഹിതര്‍ക്കു മൂന്നു സെന്റ് വീതം നല്‍കാനുള്ള പദ്ധതി അവസാനഘട്ടത്തില്‍. ഹൈടെക് ഫാമിംഗ്, തരിശുഭൂമിയിലെ കൃഷി, കര്‍ഷക പെന്ഷന് തുടങ്ങിയവ കാര്‍ഷികമേഖലയ്ക്കു പുത്തന്‍ ഉണര്‍വ് പകര്‍ന്നു.
കേരളം ഏറെ നാളായി സ്വപ്നം കാണുന്ന പദ്ധതികള്‍ക്ക് ഗതിവേഗം നല്കാന് സാധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ വലോകന സമിതിയുടെ അംഗീകാരം ലഭിക്കുകയും അടിസ്ഥാനസൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 700 കോടിയുടെ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പഠനവും ഇ.പി.സി. ടെണ്ടറിനു മാസ്റ്റര്‍ പ്ലാനും സാങ്കേതിക പഠനവും പൂര്‍ത്തിയായി. തിരുവനന്തപുരം-കോഴിക്കോട് മോണോറെയിലുകള്‍ക്ക് ഭരണാനുമതി നല്കി, പണി നടത്താന്‍ ഡി.എം.ആര്.സിയെ ചുമതലപ്പെടുത്തി. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിച്ച് 50 ഏക്കറിലെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. കൊല്ലം- കോട്ടപ്പുറം ദേശീയപാത നവംബറില്‍ കമ്മീഷന് ചെയ്യും. ജലമാര്‍ഗമുള്ള ഗതാഗത ചരക്കുനീക്കത്തിന് ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരുരൂപവച്ച് സബ്സിഡി നല്‍കിയത് നൂതനമായ കാല്‍വയ്പായി. എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ സമര്പ്പിക്കപെട്ട 176 സംരംഭങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്ക് പരിഗണനയില്‍.
കേരളത്തിനു വലിയ നേട്ടം കൊണ്ടുവരുന്ന രണ്ടു വന്‍കിട പദ്ധതികള്‍ക്ക് ഇതിനിടെ തുടക്കമായി. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ സെയിലും കെ.എം.എം.എല്ലുമായി ചേര്‍ന്നുള്ള 2,500 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. വര്‍ഷം പതിനായിരം ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ആന്‍ഡ് മെറ്റല്‍ ഉല്പാദിപ്പിക്കുന്ന പദ്ധതി വ്യവസായ കേരളത്തിന് വന്‍ നേട്ടമാകും. ഭാരത് പെട്രോളിയം കോര്പറേഷന് കൊച്ചിയില്‍ നടത്തുന്ന 20,000 കോടി രൂപയുടെ വിപുലീകരണ പ്രവൃത്തികള്‍ക്ക് 3750 കോടിയുടെ നികുതിയിളവ് നല്‍കിയത് പാചകവാതക വിതരണം ഉള്‍പെടെയുള്ള സംസ്ഥാനത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
പെട്രോളിന്റെ വില ഏഴു തവണയും ഡീസലിന്റെ വില അഞ്ചു തവണയും എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയില്‍ 900 കോടിയുടെ ഇളവനുവദിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുവിതരണ രംഗം ഇനിയും മെച്ചപ്പെടും. ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്തു നില്ക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.
ത്രിതല പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി തയാറാക്കുകയും പദ്ധതി നിര്‍വഹണം നിരീക്ഷിക്കാന്‍ സോഫ്റ്റ്വെയര് നല്‍കുകയും ചെയ്തതോടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായി. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ക്ക് അനുകൂലമായി സൗദി ഭരണകൂടം നടപടികളെടുത്തു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷക്കണക്കിന് ഭക്തര്‍ക്കു തിരക്കില്‍പെടാതെ ദര്‍ശനത്തിനു വഴിയൊരുക്കി.
കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്നതില്‍ കേരളം ഒരിക്കല്‍ മുമ്പന്തിയിലായിരുന്നു. എന്നാല്‍, കൂടുതല്‍ കേന്ദ്രസഹായം നേടുന്നതിനോ, കേന്ദ്രം നല്കിയ സഹായം യഥാസമയം ചെലവഴിക്കുന്നതിനോ കഴിഞ്ഞ ഭരണകാലത്ത് സാധിച്ചില്ല. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ 2008ല്‍ ആരംഭിക്കേണ്ടിയിരുന്ന 202 പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ തുടങ്ങിയിരുന്നില്ല.
അധിക തുക വഹിച്ചുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 151 പ്രവൃത്തികള്‍ ആരംഭിച്ചു. പുതുതായി 746 കി.മീ റോഡ് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരു വീടിന് 75,000 രൂപ മാത്രം നല്‍കിയിരുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ പട്ടികജാതിവിഭാഗത്തിന് രണ്ടു ലക്ഷയും രൂപയും പട്ടികവര്‍ഗവിഭാഗത്തിന് 2.50 ലക്ഷം രൂപയുമായി ഉയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ 2010-11ല്‍ 710 കോടി ചെലവഴിച്ച സ്ഥാനത്ത് 2012-13 ല്‍ 1415 കോടി ചെലവഴിച്ചു.
വികസിത രാജ്യങ്ങള്‍ക്കുപോലും മാതൃകയായിരുന്ന കേരള മോഡല്‍ ഇന്നു പ്രതിസന്ധിയിലാണ്. മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്നു. ഇനി പാഴാക്കാന്‍ നമുക്കു സമയില്ല. ഇന്നു ചെയ്യേണ്ടവ മാത്രമല്ല, നാളേക്കു ചെയ്യേണ്ടവയും ഇന്നുതന്നെ ചെയ്തേ പറ്റൂ. വിഷന്‍ 2030 ഭാവിയുടെ പദ്ധതിയാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ നമുക്കിതു നടപ്പാക്കണം. കാലത്തിനൊപ്പം നീങ്ങാന്‍ കാലം നമ്മെ വിളിക്കുന്നു.
Keywords: UDF, Oommen Chandy, Chief Minister, Article, UDF Government, Central Government, SC ST, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.