ADVERTISEMENT
മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറും കരുനാഗപ്പള്ളി നമ്പരുവികാല മേടയില്‍ വീട്ടില്‍ നിസാമും തമ്മിലുള്ള വിവാഹചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയെ അബ്ദുല്‍ നാസര്‍ മഅ്ദനി തന്റെ വലതുഭാഗത്ത് നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയെ ഇടത് ഭാഗത്തും, സി. ദിവാകരനെ പിന്നിലുമിരുത്തി.
യേശുക്രിസ്തുവിനെ ക്രൂശിച്ചതോര്‍മ്മയുണ്ടോ. അന്ന് ബറാബാസ് എന്ന ഒരു കള്ളനും ഇടത് ഭാഗത്ത് ഒരു സത്യസന്ധനേയും കുരിശിലേറ്റിയിരുന്നു. വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. നിരപരാധിയെ ഇരുട്ടറയില്‍ അടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ അയാളുടെ മുതുകിന് അവസാന ചവിട്ടുകൂടി കൊടുത്ത ആള്‍തന്നെയാണത്. ഞായറാഴ്ച നടന്നത് വിവാഹ വിരുന്നല്ലായിരുന്നു. രാഷ്ട്രീയ വിരുന്നായിരുന്നു. വോട്ടിനു വേണ്ടിയുള്ള ചിലരുടെ നാടകം. അത് മഅ്ദനിയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി ആരും തെറ്റിദ്ധരിക്കേണ്ട.
അല്ലെങ്കില്‍ രണ്ടരവര്‍ഷം ഇരുട്ടറയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിഞ്ഞുനോക്കാന്‍ ഇവരില്‍ ആരെങ്കിലുമുണ്ടായിരുന്നോ. ഇല്ല.... ഞായറാഴ്ച കണ്ടത് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും, മതേതരത്വത്തിന്റേയും പച്ചക്കൊടിയായിരുന്നില്ല. ഉള്ളിലുറങ്ങുന്ന കണ്ടാമൃഗത്തെ ഉള്ളിലൊളിപ്പിച്ച് മുഖത്ത് തേച്ചുവച്ച ചിരിയുമായി വന്ന ഒരുകൂട്ടം ചെന്നായ്ക്കളായിരുന്നു. അവരുടെ ആവശ്യം കൂടിനിന്ന അണികളുടെ വോട്ട്. ഇരുട്ടറയില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ ആ മനുഷ്യന്റെ ആരോഗ്യനില തീര്‍ത്തും വഷളായി. കാഴ്ച്ച മങ്ങിത്തുടങ്ങി. രോഗശയ്യയിലാണ്. ഇനി രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക്. അപ്പോള്‍ ഏകനായ അദ്ദേഹത്തിന് ആരും തുണയുണ്ടാവില്ല.
പണ്ട് കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അന്‍വാര്‍ശേരിയില്‍നിന്നും പിടിച്ചുകൊണ്ടുപോയി കര്‍ണാടകയിലെ ജയിലിലടയ്ക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍തന്നെയായിരുന്നു. ആ പാര്‍ട്ടിയില്‍ ഒരു സത്യസന്ധനുണ്ട്. മഅ്ദനിയുടെ വിവാഹവേദിയിലെ പ്രസംഗ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എടുത്ത് ചോദിച്ചപ്പോള്‍ അതൊക്കെ കോടതി പരിശോധിക്കട്ടെ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അദ്ദേഹത്തിന് 80ാം വയസിലും നട്ടെല്ലിന് കുഴപ്പമില്ല. മുഖം വക്രിച്ചതല്ല. അല്ലെങ്കില്‍ മുഖത്ത് കാപട്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയും.
മഅ്ദനിക്ക് അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിക്കാം. പക്ഷേ ആട്ടിന്‍തോലിട്ടുവന്ന ചില ചെന്നായ്ക്കളെ നിങ്ങള്‍ തിരിച്ചറിയണം. വിവാഹത്തിനുശേഷം വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു മന്ത്രിമാരും നേതാക്കളും പോയപ്പോള്‍ അണികള്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ വേദിയിലേക്ക് വന്നു. അവര്‍ അണികളല്ല. മഅ്ദനിയെ സ്‌നേഹിക്കുന്ന ആട്ടിന്‍പറ്റമാണ്. അവരായിരുന്നു തങ്ങളുടെ പ്രിയ നേതാവിനെ ആദ്യം കാണേണ്ടിയിരുന്നത്.
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിവാദ പ്രസംഗം കര്‍ണാടക ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. വിവാഹച്ചടങ്ങിന്റെ ഭാഗമായ പ്രസംഗമായിരുന്നില്ല മഅ്ദനിയുടേത്. വിവാഹത്തിന്റെ മറവില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനു സാക്ഷികളായിരുന്ന സി.പി.എം., കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇതേക്കുറിച്ചു പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് പറയുമ്പോള്‍ നിയമമാണോ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് അദ്ദേഹമൊന്ന് ഓര്‍മിച്ചാല്‍ നന്ന്. വിചാരണ തടവുകാരനായി ഒരാളെ വര്‍ഷങ്ങള്‍ ഇരുട്ടറയില്‍ തള്ളിയത് നിയമമാണോ...? അദ്ദേഹത്തിന്റെ പേരില്‍ യാതൊരു കുറ്റവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്നത് ആരുടെ തെറ്റാണ്. പിന്നെ വിവാഹവേദിയില്‍വച്ച് അദ്ദേഹം അനാവശ്യമൊന്നും പറഞ്ഞില്ലല്ലോ... അദ്ദേഹം എന്തെങ്കിലും പറയുന്നതും കാത്ത് തക്കം പാര്‍ത്തിരുന്ന ചില കഴുകന്‍മാരല്ലെ യഥാര്‍ത്ഥത്തിലുള്ള കള്ളന്‍മാര്‍?
-എം.കെ. ജോസഫ്
Keywords: Article, Pinarayi Vijayan, Marriage, Abdul Nasar Madani, BJP, CPM, Congress, Muslim-League, PDP Chairman, Karnataka, High Court, E.T. Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.