Kadakan Movie | സ്ഥിരം ശൈലിയിൽ നിന്ന് മാറിയ 'കടകൻ' പുതുമയോടെ കാണാം

 


/ മിന്റാ മരിയ തോമസ്

(KVARTHA) മാർച്ച് സിനിമ തുടങ്ങുന്നത് നല്ല പൊടി പറത്തിയാണല്ലോ. കടകൻ സിനിമയിലൂടെ ഫെബ്രുവരി റിലീസുകളുടെ വിജയം മാർച്ചിലേക്കും ആവർത്തിക്കുകയാണ്. ഹകീം ഷാ എന്ന നടന്റെ മികച്ച പ്രകടനവും, സജിൽ മമ്പാട് എന്ന സംവിധായകന്റെ മികച്ച സംവിധാനവുമാണ് സിനിമയുടെ ഹൈലൈറ്റ്. നിലമ്പൂരിലെ ഒരു ഉൾഗ്രാമത്തിലെ പൂഴി മണൽ കടത്തും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പൊല്ലാപ്പും ഒക്കെ ആണ് ചിത്രം പറയുന്നത്. നമ്മെ വളരെ നന്നായി പിടിച്ച് ഇരുത്തുന്ന ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ നല്ല ത്രില്ലിംഗ് ആണ്.

Kadakan Movie | സ്ഥിരം ശൈലിയിൽ നിന്ന് മാറിയ 'കടകൻ' പുതുമയോടെ കാണാം

സിനിമയിലെ മ്യൂസിക് ആണ് നമ്മളെ പിടിച്ചിരുത്തുന്നതിലെ പ്രധാന ഐറ്റം. അതിനിണങ്ങിയ കാസ്റ്റിംഗും. നല്ല നാടൻ തല്ലും ആക്ഷൻ രംഗങ്ങളും പടത്തിലുടനീളം ഉണ്ട്. ഹകീം ഷാ എന്ന നടൻ്റെ മികച്ച പ്രകടനമാണ് സിനിമയിൽ കാണുന്നത്. നമ്മുടെ ഇൻഡസ്ട്രിയിലെ ഒരു അണ്ടർ റേറ്റഡ് ആക്ടർ ആണ് പുള്ളി. കടസീല ബിരിയാണി, പ്രണയ വിലാസം ഒക്കെ കണ്ടാൽ അറിയാം തികച്ചും രണ്ട്‌ എൻഡിൽ നിൽക്കുന്ന കഥാപാത്രങ്ങൾ. അതുകൊണ്ടാണ് കടകന്റെ ട്രയ്‌ലർ ഇറങ്ങിയപ്പോൾ മുതൽ കാത്തിരുന്നത്. നല്ല കിടു കഥാപാത്രം. ലുക്കിലും നോക്കിലും വരെ ടെറർ ആയിട്ടുണ്ട്.

ഫൈറ്റ് രംഗങ്ങൾ ആണ് പുള്ളി അധികവും പൊളിച്ചത്. ഇൻട്രോ സീൻ പുള്ളിക്ക് കിട്ടിയ നല്ല ഒരു വെൽക്കം ആയിരുന്നു, അവിടുന്ന് തുടങ്ങിയ ഫൈറ്റ് ക്ലൈമാക്സ് വരെയുണ്ട്. ഹക്കീം അണ്ടർ റേറ്റഡ് ആയൊരു പ്രോമിസിംഗ് നടൻ ആണ്. വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരു രക്ഷയുമില്ല.. ആദ്യ സിനിമയുടെ യാതൊരു പരുങ്ങലുമില്ലാത്ത സംവിധാന മികവ് എടുത്ത് പറയണം. മനോഹരമായ ഫ്രെയിമുകൾ സിനിമയുടെ ക്വാളിറ്റി കൂട്ടുന്നുണ്ട്. മാസ് സീനുകളിൽ വരുന്ന ബി ജി എം ആണ് സിനിമയുടെ ഭംഗി. ക്യാമറ ഭംഗി ചോരാത്ത എഡിറ്റിംഗ്. മൊത്തത്തിൽ ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് ആണ് കടകൻ.

ഇതേ എക്സ്പീരിയൻസ് അത് പോലെ കിട്ടണമെങ്കിൽ തിയറ്ററിൽ തന്നെ പോയി കാണണം. പടം കൊള്ളാം. രാജമാണിക്യത്തിൽ ഒക്കെയുള്ള വില്ലൻ ആണ് വില്ലൻ ആയി എത്തുന്നത്. അതും കിടു തന്നെ. നല്ല നാടൻ തല്ലും ആക്ഷൻ രംഗങ്ങളും പടത്തിലുടനീളം ഉണ്ട്. കാസ്റ്റിംഗും സൂപ്പർ. ഹരിശ്രീ അശോകൻ, മണികണ്ഠൻ ആർ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരൊക്കെയാണ് മറ്റ് താരങ്ങൾ. ഇവരുടെ പെർഫോമൻസ് തകർത്തു എന്ന് നിസംശയം പറയാം. 2024 മലയാള സിനിമക്ക് നല്ല കാലം ആണെന്ന് തോന്നുന്നു. ഇറങ്ങുന്ന പടങ്ങളെല്ലാം അത്യാവശ്യം നല്ല ക്വാളിറ്റി ഉണ്ട്. കടകൻ സിനിമയും ആ കൂട്ടത്തിലേക്ക് കയറിയിട്ടുണ്ട്. ഫെബ്രുവരിയിലെ പോലെ മാർച്ചിലും മലയാള സിനിമ മുന്നോട്ട് കുതിക്കും എന്ന് പ്രതീക്ഷ നൽകുന്ന ചിത്രം. എല്ലാവരും തീയേറ്ററിൽ തന്നെ പോയി സിനിമ കാണുക.

Keywords:  Movies, Entertainment, Cinema, Kadakan, Review, Hakkim Shah, Sajil Mampad, Director, Nilambur, Village, Sand, Smuggle, Triller, Music, Casting, Action, Underrated, Industry, Kadaseela Biriyani, Trailer, Kadakan Movie Review.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia