ADVERTISEMENT
നുസൈബ തസ്നി
കുഞ്ഞു ജനിച്ച നാള് മുതല്‍ ഏതൊരു അച്ഛനമ്മമാരും ചിന്തിക്കുന്നത് തങ്ങളുടെ കുഞ്ഞിനെ എങ്ങിനെ ഏറ്റവും നല്ല ജീവിത സാഹചര്യത്തില്‍ വളര്‍ത്താം എന്നാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങി കൊടുത്താണ് കുഞ്ഞുങ്ങളോട് പല രക്ഷിതാക്കളും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് പോലും. ഏറ്റവും നല്ല കളിപ്പാട്ടം, നല്ല ഭക്ഷണം, വസ്ത്രം, സ്കൂള്‍... എല്ലാത്തിലും രക്ഷിതാക്കള്‍ "ദി ബെസ്റ്റ്" തന്നെ മക്കള്‍ക്കായി തിരഞ്ഞെടുക്കുന്നു. കാരണം നാളെ അവരുടെ മക്കള്‍ "ദി ബെസ്റ്റ്" ആകേണ്ടവരാണ്. എന്നാല്‍ എത്ര കുട്ടികള്‍ ‘ബെസ്റ്റ്’ ആകുന്നുണ്ട്. നമ്മുടെ മക്കളുടെ പ്രവര്‍ത്തി കണ്ട് നമ്മള് തന്നെ കുരുത്തം കെട്ടവനെ എന്ന് വിളിക്കുമ്പോള്‍, സ്വയം ചോദിക്കുക നമുക്ക് പിഴച്ചതെവിടെയാണ്.
സ്വഭാവ രൂപീകരണം കുഞ്ഞിന് ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കേണ്ട ഗുണമാണ്. കുഞ്ഞു മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കവേ തന്നെ മാതാപിതാക്കള്‍ക്ക് തന്നോടുള്ള അടുപ്പം കുഞ്ഞു തിരിച്ചറിയുന്നു. അമ്മയുടെ ഗര്‍ഭകാലത്തെ ദേഷ്യം, സന്തോഷം തുടങ്ങിയ എല്ലാ വികാര വിചാരങ്ങളും കുഞ്ഞ് തിരിച്ചറിയുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോള്‍ ജനിച്ചു വീണ കുഞ്ഞിന്‍്റെ കാര്യത്തില്‍ എത്ര ശ്രദ്ധ വേണമെന്ന് ഊഹിക്കാമല്ലോ.
അച്ചടക്കം എന്നത് കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിന് എര്പെടുത്തേണ്ട ചില നിയന്ത്രണങ്ങള്‍ മാത്രമാണ്. എന്നാല്‍ ഈ നിയന്ത്രണ രേഖക്കുള്ളിലും കുഞ്ഞിന് സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്. അച്ചടക്കം ശിക്ഷയിലൂടെയല്ല പഠിപ്പിച്ചെടുക്കേണ്ടത്. നല്ല സ്വഭാവവും, ശീലങ്ങളും സ്വന്തം വീട്ടില്‍ നിന്നാണ് കുഞ്ഞ് പഠിക്കേണ്ടത്. മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഇതിനൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ചെയ്യാന്‍ ശ്രമിക്കൂ;
1. കുട്ടികള്‍ക്ക് വേണ്ടി അല്പനേരം: കുട്ടികള്‍ക്കൊപ്പം ദിവസവും കുറച്ചു സമയം ചെലവഴിക്കുക. പ്ളേസ്കൂളിലെയും സ്കൂളിലെയും മറ്റും വിശേഷങ്ങള്‍ പറയുമ്പോള്‍ വേറെയൊന്നിലും ശ്രദ്ധിക്കാതെ അവര്‍ക്ക് ചെവികൊടുക്കുക. നിങ്ങളുടെ സ്നേഹവും ശ്രദ്ധവും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ മാത്രമേ കഴിയൂ.
2. പ്രകോപനം അരുത്: ചീത്ത സ്വഭാവത്തിനോ ശീലത്തിനോ കാരണമാകുന്ന വസ്തുക്കള്‍ മാറ്റി വെക്കുക. മൊബൈല്‍ ഫോണുകളും മറ്റും കുട്ടികള്‍ക്ക് കിട്ടുന്ന രീതിയില്‍ വെക്കരുത്. അല്ലാത്തപക്ഷം നമ്മുടേത് മാത്രമല്ല മറ്റുള്ളവരുടെ മൊബൈല്‍ഫോണുകള്‍ കിട്ടാനും കുട്ടി വാശി പിടിച്ചേക്കും. കുട്ടികളെ അനാവശ്യമായി പ്രകോപിക്കാതിരിക്കുക. കുഞ്ഞു കരയുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ കൂടുതല്‍ പ്രകോപനം ഉണ്ടാക്കുംവിധം സംസാരിക്കാതിരിക്കുക.
3 നല്ലത് പ്രോല്‍സാഹിപ്പിക്കുക: കുഞ്ഞു ചെയ്യുന്ന നല്ല പ്രവര്‍ത്തികളെയോ ശീലങ്ങളെയോ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ട. ചെറിയ സമ്മാനങ്ങള്‍ നല്‍കാം. അതും അല്ലെങ്കില്‍ കുഞ്ഞിനെ ഒന്ന് ചേര്‍ത്ത് പിടിച്ചിട്ടു ഒരു ഉമ്മ നല്‍കിക്കൊണ്ട് പറയൂ "നീ നല്ല കുട്ടിയാണ്" എന്ന്. നിങ്ങള്‍ പറയുന്നത് ഒരു ചെറിയ വാക്കായിരിക്കാം. എന്നാല്‍ അത് കുഞ്ഞിനു നല്‍കുന്നത് വലിയ സന്തോഷമായിരിക്കും.
4. കണ്ണടക്കണം ചില കാര്യങ്ങള്‍: ചെറിയ തെറ്റുകള്‍ ചെയ്താലും ബഹളമുണ്ടാക്കുകയും ശിക്ഷിക്കാന്‍ മുതിരുന്നവരുമുണ്ട്. ഇത് തെറ്റായ ശീലമാണ്. എന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുസൃതികള്‍ മാത്രമേ തടയേണ്ടതുള്ളൂ.
5. ‘നോ’ പറയും മുമ്പ്: കുട്ടികളോട് എല്ലാത്തിനും നോ പറയുന്നത് ചിലരുടെ ശീലമാണ്. ‘നോ’ പറയുന്നതിനൊപ്പം കുട്ടികള്‍ക്ക് ബദല്‍ മാര്‍ഗം കൂടി ഉപദേശിച്ച് നല്‍കുന്നത് ഏറെ നല്ലതായിരിക്കും. ഉദാഹരണത്തിന് കടയിലെ വിലപിടിപ്പുള്ള കളിപ്പാട്ടം ചോദിച്ച് കരയുന്ന കുട്ടിയെ ഭീഷണിപ്പെടുത്താതെ ഒരു പാക്കറ്റ് ചോക്കലേറ്റ് വാങ്ങി നല്കിനോക്കൂ. നിങ്ങളുടെ ഓഫീസ് ഫയലിനായാണ് കുട്ടി വാശിപിടിക്കുന്നതെങ്കില്‍ പകരം ഒരു കളറിംഗ് ബുക്ക് വാങ്ങി നല്കി നോക്കൂ.
ചെയ്യരുതാത്ത കാര്യങ്ങളും നിരവധിയുണ്ട്.
1. എന്തിനും ഏതിനും കുട്ടിയെ വിമര്‍ശിക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അയല്‍ വീട്ടിലെ കുട്ടിയെ കണ്ടുപഠിക്കൂവെന്ന് പറയാതെ തങ്ങളെ കണ്ടുപടിക്കൂ എന്ന് പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മറ്റുള്ള കുട്ടികള്‍ക്ക് മുന്നില്‍ വെച്ചോ പൊതുസദസില്‍ വെച്ചോ ഇവന് പഠിക്കാന്‍ കൊളളിലെന്നോ മറ്റോ ഉള്ള കുറ്റങ്ങള്‍ പറയരുത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശിക്ഷിക്കുകയും ചെയ്യരുത്.
2. അത് ചെയ്യരുത്, നീ ഒരിക്കലും നന്നാകില്ല, നിന്നെ ഒന്നിനും കൊള്ളില്ല തുടങ്ങിയ പദപ്രയോഗങ്ങള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ ബാധിക്കും.
3. കുറ്റങ്ങള്‍ ചെയ്തെന്ന് പറഞ്ഞ് കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തുകയോ ഒറ്റക്ക് ഒരു മുറിയില്‍ അടക്കുകയോ ചെയ്യുന്നവരുണ്ട്. ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യമാണ് ഇത്.
4. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും സംഘര്‍ഷങ്ങളും കുട്ടികളില്‍ അശുഭ ചിന്തകള്‍ വളര്‍ത്തും.
5. അമിതമായ ശിക്ഷയാണ് മറ്റൊരു വില്ലന്‍. അമിത ശിക്ഷക്ക് വിധേയരാകുന്ന കുട്ടികളില്‍ ആത്മവിശ്വാസം കുറഞ്ഞ തോതിലായിരിക്കും.
Summary: How to instill good behaviour in ur child is a million dollar question this time. There is some Must do's and don'ts do's for these.
Keyword: Instill gud behaviour, Child, Do's and dont do's

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.