Student Behavior | വിദ്യാർഥി-അധ്യാപക ബന്ധത്തിലെ മാറ്റങ്ങൾ; ആരാണ് കാരണക്കാർ?

 
Changing dynamics in the student-teacher relationship, with influences from technology and societal changes.
Changing dynamics in the student-teacher relationship, with influences from technology and societal changes.

Representational Image Generated by Meta AI

● കുട്ടികൾ പുതിയ സാങ്കേതിക ഉപകരണങ്ങളിലൂടെ അറിവ് സ്വായത്തമാക്കുന്നു
● ഇന്നത്തെ കുട്ടികളുടെ പെരുമാറ്റദൂഷ്യം കാണുമ്പോൾ നാമെല്ലാം അസ്വസ്ഥരാകുന്നു.

കൂക്കാനം റഹ്‌മാൻ

 

(KVARTHA) ഒരു പ്രശ്നം ഉണ്ടാവുമ്പോഴാണ് നമ്മളെല്ലാം ഉണർന്ന് പ്രവർത്തിക്കുകയോ പ്രതികരിക്കുകയോ ചെയ്യുക. പാലക്കാട് ഒരു ഹയർ സെക്കൻ്റ്റി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി തൻ്റെ പിടിച്ചെടുത്ത ഫോൺ കൊടുത്തില്ലെങ്കിൽ സ്കൂൾ പ്രിൻസിപ്പിളിനോട് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തിൽ (23.01.24) എഡിറ്റ് പേജിൽ ശാരദക്കുട്ടി അവരുടെ വീക്ഷണത്തിൽ കുട്ടികളനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് അധ്യാപകർ കൂടി പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി മുഖപ്രസംഗത്തിലും ( 24.01.24) അതു തന്നെ സമർത്ഥിക്കുന്നു.

കുട്ടി കുറ്റം ചെയ്താൽ ക്ഷമിക്കേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കടമയാണെന്നാണ് ഈ രണ്ട് കുറിപ്പുകളിലൂടെ ജനത്തെ ബോധ്യപ്പെടുത്തുന്നത്. പരാമർശിക്കപ്പെട്ട കുട്ടി തെറ്റ് സമ്മതിച്ചു എന്നും മാപ്പു പറഞ്ഞു എന്നും പി.ടി.യെ കമ്മറ്റി ചേർന്ന് കുട്ടിയെ സസ്പെൻ്റ് ചെയ്തത് റദ്ദാക്കിയെന്നും അറിഞ്ഞു, നല്ലത് തന്നെ. ഇന്നത്തെ കുട്ടികളുടെ പെരുമാറ്റദൂഷ്യം കാണുമ്പോൾ നാമെല്ലാം അസ്വസ്ഥരാകുന്നു. കഴിഞ്ഞ കാലങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാർത്ഥികളുടെ സമീപനവും മികച്ചതായിരുന്നു ഇന്നതിന് മാറ്റം വന്നിരിക്കുന്നു എന്ന് പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല.

കുട്ടികൾ അന്നും ഇന്നും ഒരേ പോലെ തന്നെ. അവൻ്റെ ജീവിത ചുറ്റുപാടുകൾ മാറി. പുതിയ സാങ്കേതിക ഉപകരണങ്ങളുപയോഗിച്ചുകൊണ്ടുള്ള പഠന രീതിയായി. മാഷമ്മാർ ക്ലാസ് മുറികളിൽ പഠിപ്പിക്കുന്ന വസ്തുതകൾ അതിനു മുന്നേ ഗൂഗിൾ സെർച്ച് വഴികുട്ടികൾ സ്വായത്തമാക്കിക്കഴിഞ്ഞു. പണ്ട് ഗുരുമുഖത്തു നിന്ന് മാത്രമെ അറിവു കിട്ടൂ. ഇന്ന് പല വഴിക്കും അറിവ് സ്വായത്തമാക്കാൻ കഴിയുന്നു. ആരെയും ഭയക്കാതെ കാര്യങ്ങൾ ഉൾക്കൊള്ളാനും ഏത് വഴിക്ക് പോകണമെന്നും കുട്ടി സ്വയം മനസ്സിലാക്കി കഴിഞ്ഞു. ആരെയും ബഹുമാനിക്കേണ്ടന്നും ആദരിക്കേണ്ടെന്നും ഭയപ്പെടേണ്ടെന്നും കുട്ടി മനസ്സിലാക്കിക്കഴിഞ്ഞു.

changes in student teacher relationship who are the

ഞാൻ 1956 മുതൽ 1970 വരെ വിവിധ തലങ്ങളിൽ വിദ്യാർത്ഥിയായിരുന്നു. അന്ന് പഠിപ്പിച്ച ഗുരുനാഥന്മാരെ ഇന്നും (74 വയസ്) മനസ്സിൽ ഓർമയുണ്ട്. അവരെ എവിടെ കണ്ടാലും ആദരവോടെ മാത്രമെ പെരുമാറുകയുള്ളു. തുടർന്ന് 1970 മുതൽ 2006 വരെ വിവിധ തലങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചു. എൻ്റെ ക്ലാസിലിരുന്ന വിദ്യാത്ഥികൾ എന്നോട് ആദരവും സ്നേഹവും ബഹുമാനവും പുലർത്തുന്നുണ്ട്.

അധ്യാപക വിദ്യാർത്ഥി ബന്ധത്തിന് മൂല്യച്യുതി സംഭവിക്കാൻ തുടങ്ങിയതെവിടെ? വിദ്യാർത്ഥികളുമായി അടുത്ത് ഇട പഴകുന്നത് കൊണ്ടോ, സുഹൃത്തുക്കളെ പോലെ കരുതുന്നതുകൊണ്ടോ അല്ല.

അധ്യാപകർ പാലിക്കേണ്ട സാമൂഹ്യ മര്യാദകൾ ലംഘിക്കുമ്പോഴാണ് കുട്ടികളുടെ മനസ്സിലും അധ്യാപകരെക്കുറിച്ച് അപകർഷതാബോധം ജനിക്കുന്നത്. മദ്യപിച്ച് ക്ലാസിൽ വരിക, സദാചാര പ്രവർത്തനങ്ങൾ ലംഘിച്ചുകൊണ്ടുള്ള സമീപനം ഉണ്ടാവുക, മാതൃകാപരമായി ജീവിതം നയിക്കാൻ പ്രാപ്തി ഇല്ലാതെ വരിക ഇതൊക്കെ കൊണ്ട് അധ്യാപകനെക്കുറിച്ചു മോശം ധാരണ കുട്ടികളിലുണ്ടാവുന്നു. ആ ഒരു വീക്ഷണത്തിലൂടെയായിരിക്കും വിദ്യാർത്ഥികൾ അധ്യാപകരെ വിലയിരുത്തുക.

മുമ്പ് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ സമൂഹം ശ്രദ്ധിക്കാറുണ്ടായിരുന്നു. അവരുടെ പോക്കും വരവും സ്വഭാവങ്ങളും സശ്രദ്ധം വീക്ഷിച്ച് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇന്ന് വിദ്യാർത്ഥികളെ വഴിപിഴപ്പിക്കുന്ന രീതിയിലേക്ക് സമൂഹത്തിൽ ചില ലോബികൾ പ്രവർത്തിക്കാൻ സന്നദ്ധമായി നിലയുപ്പിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപഭോക്താക്കളാക്കി മാറ്റാൻ ചിലർ ഒരുങ്ങി പുറപ്പെട്ടിരിക്കുന്നു. തെറ്റായ ലൈംഗികതയിൽ മനസ്സിനെ നയിക്കാൻ പാകത്തിൽ നവമാധ്യമങ്ങൾ കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇതൊക്കെ ഇപ്പോൾ നടത്തിയില്ലെങ്കിൽ ജീവിതം പാഴായി പോകുമെന്ന് വിദ്യാർത്ഥികളെ ഉൽബോധിപ്പിക്കുന്നു.

വീട്ടിലെ അന്തരീക്ഷമാണ് കുട്ടികളെ ചീത്ത പ്രവണതയിലേക്ക് നയിക്കുന്ന പ്രധാന ഘടകം. അമിത ലാളനയിൽ കുട്ടിളെ വളർത്തുന്നു. അമിതസ്വാതന്ത്ര്യം അവർക്ക് നൽകുന്നു. വിദ്യാലയങ്ങളിൽ നിന്ന് അധ്യാപകർ നിഷ്കർഷിക്കുന്ന പഠന പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ സ്വഭാവ വ്യതിയാനങ്ങളെ ക്കുറിച്ചും വീട്ടിലറിയിച്ചാൽ രക്ഷിതാക്കൾ വേണ്ടത്ര പരിഗണിക്കാതിരിക്കുന്ന അവസ്ഥയും ഇന്നുണ്ട്. രക്ഷിതാക്കളും മക്കളും ഒന്നിച്ചിരുന്നു ചർച്ച ചെയ്യാൻ അവസരം കിട്ടാത്തതും പ്രശ്നങ്ങൾ ഉണ്ടാവാൻ വഴി ഒരുക്കുന്നുണ്ട്.

ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The changing dynamics of the student-teacher relationship are causing concern, with factors like technology use, teacher misconduct, and lack of parental supervision playing significant roles.

#StudentTeacherRelation #ParentalInfluence #EducationalChallenges #SocialMediaImpact #TeacherEthics #YouthBehavior

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia