ജില്ലാ കോടതികളും കീഴ്‌ക്കോടതികളും ഹൈടെക്കിലേക്ക്

 


ADVERTISEMENT

കെ.കെ. പന്ത് 

രാജ്യത്തെ ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, കീഴ്‌ക്കോടതികള്‍ - ഇവ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനായി ദേശീയ ഇ-ഗവേണന്‍സ് പരിപാടിയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് 'ഇ-കോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രോജക്റ്റ്'. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ വിവരവിനിമയ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള 2005-ലെ ആക്ഷന്‍പ്ലാനും ദേശീയ നയവും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

2014 മാര്‍ച്ച് 31-നകം 14,249 ജില്ലാ, കീഴ്‌കോടതി കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. 935 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനാണ്. നിയമ, നീതിന്യായ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് പദ്ധതി നടത്തിപ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ ഉള്‍പെടുന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റിയുമുണ്ട്. ഹൈക്കോടതികളിലെ പദ്ധതി നിര്‍വ്വഹണത്തിനായി വെവ്വേറെ സ്റ്റിയറിംഗ് കമ്മിറ്റികളുമുണ്ട്.

2013 മാര്‍ച്ച് 31 ആയപ്പോഴേക്കും 12,233 ജില്ലാ, കീഴ്‌ക്കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ശേഷിക്കുന്ന 2,016 ജില്ലാ, കീഴ്‌കോടതികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം 2014 മാര്‍ച്ച് 31 ആവുമ്പോഴേക്കും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ 136.60 കോടി രൂപ ചെലവഴിച്ച് 5,244 കോടതികളും, 2011-12-ല്‍ 132.21 കോടി രൂപ ചെലവഴിച്ച് 3,093 കോടതികളും, 2012-13-ല്‍ 86.29 കോടി രൂപ ചെലവഴിച്ച് 2,600 കോടതികളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.

കേരളത്തില്‍ 402 കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ അനുമതി കിട്ടിയതില്‍ 348 കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.

നീതിന്യായ വകുപ്പ് സെക്രട്ടറിയുടെ ഹൈക്കോടതി സന്ദര്‍ശന വേളകളിലും ബന്ധപ്പെട്ട യോഗങ്ങളിലും പദ്ധതിയുടെ പുരോഗതി പുനരവലോകനം ചെയ്ത് നടപടികള്‍ വേഗത്തിലാക്കുന്നു.

നാഷണല്‍ ഇ-ഗവേണന്‍സ് പരിപാടിയുടെ കീഴില്‍ മറ്റ് മിഷന്‍ മോഡ് ദൗത്യങ്ങളായ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍, കോമണ്‍ സര്‍വ്വീസ് സെന്റര്‍, ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം എന്നിവ പോലെയാണ് ഇ-കോര്‍ട്ട് പദ്ധതിയും നടപ്പിലാക്കി വരുന്നത്.
ജില്ലാ കോടതികളും കീഴ്‌ക്കോടതികളും ഹൈടെക്കിലേക്ക്
ഇ-കോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രോജക്റ്റിന്റെ ഒരു ഭാഗമാണ് നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്. കെട്ടിക്കിടക്കുന്ന കേസ്സുകള്‍ കണ്ടെത്തി കാലതാമസം ഒഴിവാക്കാന്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്. കോടതികളുടെ പ്രവര്‍ത്തനം ലളിതവും സുതാര്യവുമാക്കുന്നതിനും നാഷണല്‍ ജുഡീഷ്യല്‍ ഗ്രിഡിന്റെ പ്രവര്‍ത്തനം സഹായകമാകും. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

Keywords:  Article, Court, High tech, Kerala, Computer, e-government, District Court, Computerization of courts, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia