Follow KVARTHA on Google news Follow Us!
ad
Posts

BJP | എന്തുകൊണ്ടാണ് ബിജെപി കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്?

1996 ന് ശേഷം ഇതാദ്യം Kashmir, Congress, BJP, ദേശീയ വാർത്തകൾ, Politics
ന്യൂഡെൽഹി: (KVARTHA) നാല് വർഷം മുമ്പ് ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്ത ഭരണകക്ഷിയായ ബിജെപി ഇത്തവണ കശ്മീരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഹിന്ദുക്കൾക്ക് ആധിപത്യമുള്ള ജമ്മുവിൽ രണ്ട് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെങ്കിലും മുസ്ലീം ആധിപത്യമുള്ള കശ്മീർ താഴ്‌വരയിലെ മൂന്ന് സീറ്റുകളിൽ ഒന്നിൽ പോലും ബിജെപി സ്ഥാനാർഥികളില്ല. 2019 ൽ നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിവ നിലവിൽ വരികയും ചെയ്‌തിരുന്നു.

Why does BJP not contest Lok Sabha elections in Kashmir?

1996 ന് ശേഷം ഇതാദ്യം

1996 ന് ശേഷം ഇതാദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ബിജെപി തീരുമാനിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രാദേശിക ബിജെപി നേതാക്കൾ കശ്മീരിൽ തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ച് വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന പാർട്ടിയുടെ തീരുമാനം പലരെയും അമ്പരപ്പിച്ചു. ഹിന്ദു ആധിപത്യമുള്ള ജമ്മുവിലെ രണ്ട് സീറ്റുകളും നിലവിൽ ബിജെപിക്കൊപ്പമാണ്. 2019ൽ ജമ്മുവിൽ ജുഗൽ കിഷോർ ശർമ്മയും ഉദംപൂരിൽ ജിതേന്ദ്ര സിങ്ങും വിജയിച്ചു

തിരഞ്ഞെടുപ്പുകൾ പാർട്ടിയുടെ മുൻഗണനയല്ലെന്നും ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ബിജെപിയുടെ ജമ്മു കശ്മീരിലെ മുഖ്യ വക്താവ് സുനിൽ സേത്തിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഇവിടെ ജയിക്കുക എളുപ്പമല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്ന് റിപ്പോർട്ട് പറയുന്നു.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ തീരുമാനത്തിൽ ജനങ്ങൾ സന്തുഷ്ടരായിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബിജെപി പിന്നോട്ട് പോകില്ലായിരുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല പറയുന്നു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ എല്ലാ സീറ്റുകളും നേടിയാലും കശ്മീർ തോൽക്കുന്നത് ബിജെപിക്ക് വലിയ തോൽവിയായിരിക്കുമെന്ന് പിഡിപി വക്താവ് മോഹിത് ഭാൻ അഭിപ്രായപ്പെട്ടു. ഇതൊഴിവാക്കാനാണ് ബിജെപി മത്സരിക്കാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ആരെ പിന്തുണയ്ക്കും?


അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. നാഷണൽ കോൺഫറൻസിന് പുറമെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി), ജമ്മു കശ്മീർ അപ്നി പാർട്ടി, കോൺഗ്രസ് എന്നിവരും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ 'പീപ്പിൾസ് കോൺഫറൻസ്', 'ജമ്മു കശ്മീർ അപ്നി പാർട്ടി' എന്നിവയെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, ഈ രണ്ട് പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് ബിജെപി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന പാർട്ടികളെ പിന്തുണയ്ക്കുമെന്ന് ബിജെപി ജമ്മു കശ്മീർ പ്രസിഡൻ്റ് രവീന്ദർ റെയ്‌ന അടുത്തിടെ പറഞ്ഞിരുന്നു.

Keywords: Kashmir, Congress, BJP, National, Politics, New Delhi, Jammu Kashmir, Hindu, Muslim, Article 370, Union Territories, Ladakh, Election, Lok Sabha Election, Why does BJP not contest Lok Sabha elections in Kashmir?

Post a Comment