Follow KVARTHA on Google news Follow Us!
ad
Posts

Meeting | എം വി ജയരാജൻ - ഉമർ ഫൈസി രഹസ്യ കൂടിക്കാഴ്ച ചർച്ചയായി; മുസ്ലിലീഗ് നേതൃത്വം ആശങ്കപ്പെടേണ്ടതുണ്ടോ?

ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത് MV Jayarajan, Politics, CPM, Umar Faizy Mukkam
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ചേരിപ്പോര് അതിരൂക്ഷമായി തുടരവെ സമസ്ത നേതാവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ലോകസഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.വി ജയരാജൻ രഹസ്യകൂടിക്കാഴ്ച നടത്തിയത് ചർച്ചയായി. സമസ്തയിൽ മുസ്ലിം ലീഗിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയുടെ വല്ലത്തായ്പറയിലെ വീട്ടിലാണ് ജയരാജൻ കഴിഞ്ഞ ദിവസം രഹസ്യ സന്ദർശനം നടത്തിയത്.

Muslim League leadership worried about MV Jayarajan-Umar Faizy Mukkam secret meeting

ചൊവ്വാഴ്ച വൈകീട്ട് ജയരാജനും ഉമർ ഫൈസി മുക്കവും തമ്മിൽ ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്. ജയരാജൻ ഉമർ ഫൈസിയെ സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങൾ മുസ്ലിം ലീഗ് അണികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു വിവാദമാക്കാൻ ശ്രമിക്കുന്നുണ്ട്. വളരെ രഹസ്യമായാണ് എം.വി ജയരാജനെത്തിയതെങ്കിലും ജയരാജൻ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ട നാട്ടുകാരിൽ ചിലരാണ് സംഭവം പുറംലോകമറിയിച്ചത്. വീടിനു സമീപത്ത് കാർ നിർത്തിയ ശേഷം ഡ്രൈവർ അതുവഴി വന്നയാളോട് ഉമർ ഫൈസിയുടെ വീട് എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു.

ഇതോടെയാണ് ഡ്രൈവറെയും എം വി ജയരാജനെയും മറ്റൊരാളെയും കാണാൻ ഇടയായത്. എന്നാൽ സംഭവത്തെ കുറിച്ചു ഉമർ ഫൈസി പ്രതികരിച്ചിട്ടില്ല. അങ്ങനെ പലരും വീട്ടിൽ വരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി, മലപ്പുറം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സമസ്ത എൽഡിഎഫിനെ സഹായിച്ചതായി ആരോപണം ഉയർന്നിരുന്നു. സി.പി.എം നേതാവുമായി സമസ്തയിലെ ലീഗ് വിരോധമുള്ള ഉമർ ഫൈസി മുക്കം കൂടിക്കാഴ്ച നടത്തിയതിൽ മുസ്ലിം ലീഗ് നേതൃത്വം ആശങ്കപ്പെടേണ്ടതുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മറ്റുചിലർ വാദിച്ചു.

Keywords: MV Jayarajan, Politics, CPM, Umar Faizy Mukkam, Kannur, Muslim League, Samastha, CPM, LDF, Candidate, Mukkam Umar Faizi, Jayarajan, Meeting, Social Media, Ponnani, Malappuram, Social Media, Muslim League leadership worried about MV Jayarajan-Umar Faizy Mukkam secret meeting.

Post a Comment