Follow KVARTHA on Google news Follow Us!
ad

Nature | പ്രതിച്ഛായ മാറുന്ന പ്രകൃതി

Global warming, Climate change, Poem, nature
കവിത 

/ സുജിത് നിർമലശ്ശേരിൽ


(KVARTHA)
പ്രകൃതിയെ ചൂഷണം ചെയുന്ന മാനുഷർ,
പ്രകൃതി തൻ പ്രതിച്ഛായ മാറ്റിടുന്നു..

നദികളെ, മലകളെ, കാടിനെ, കാടിന്റെ മക്കളെ
ചൂഷണം ചെയ്തവർ സമ്പന്നരായി...
കുടിവെള്ള കുത്തകകൾ
നദിയുടെ നിണമൊക്കെയൂറ്റി നുകരുന്നു ...
ദയായില്ലാമാനുഷർ മാലിന്യങ്ങളാൽ
അശുദ്ധയാക്കി ഭ്രഷ്ട് കല്പിച്ചീടുന്നു ...
മണ്ണിൻ മാഫിയകൾ ചാരിത്ര്യമൊക്കെയും
കവർന്നെടുത്തു ചണ്ടിയാക്കുന്നു ...
വ്യവസായഭീകരർ വിഷവാതകങ്ങളാൽ
ശ്വാസം മുട്ടിച്ചു കൊന്നീടുന്നു ...
നിർമ്മാണ രാക്ഷസർ മൃതുമേനിയിൽ
നക്ഷത്ര സൗധങ്ങൾ പണിതുയർത്തുന്നു ...
എല്ലാം തരണം ചെയ്തവൾ, തൻ പ്രണയിതാവിനെ പുണരാൻ
കണ്ണകിയെപ്പോൽ പ്രളയമായി
താണ്ഡവനടനമാടുന്നു..,
  
Global warming, Climate Change, Poem, Nature, How humans destroy nature.

മലകളെ, മാമലകളുടെ ഗാത്രം മുറിച്ചവർ..
നീർച്ചാലുകളും,വയലുകളും മൃത പ്രായമാക്കി..
മലകളുടെ ഹൃദയം കവർന്നവർ
ആഴികളിൽ മുക്കുന്നു
ഇതുകണ്ട മാമലകൾ കലി പൂണ്ട് വിറയാർന്നു
ഉരുൾ പൊട്ടലായി
സംഹാര താണ്ഡവമാടുന്നു....

കാടുകളെ കൊന്നവർ ഓക്സിജൻ കുറയ്ക്കുന്നു...
കാർബൺഡൈ ഓക്സൈഡിൻ
ബഹിർഗമനം കൂട്ടുന്നു....
ആധുനിക ശകടങ്ങൾ തള്ളും വിഷപ്പുകയിൽ,
ഓസോൺ സംരക്ഷണ വലയം തകരുന്നു
ഭൂമി വെന്തു നീറുന്നു താപനില ഉയരുന്നു ജീവജാലങ്ങൾ പൊള്ളിമരിക്കുന്നു ...
വനങ്ങളിൽ നീർജലം കിട്ടാതെ വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു.
മനുജരും മൃഗങ്ങളും പോരാടി മരിക്കുന്നു....
സസ്യാജാലങ്ങളുണങ്ങുന്നു, കാടിന്റെ മക്കൾ കാട്ടു തീയിൽ വെന്തുരുകുന്നു....

ധ്രുവങ്ങളിൽ മഞ്ഞുപാളികളുരുകുന്നു..
സമുദ്ര ജലനിരപ്പുയരുന്നു.. കരയെ കടൽ വിഴുങ്ങുന്നു...
ഭൂമി ഒന്നിളകും ... ആഴി വിറയാർന്നു
സുനാമിയായി തണ്ഡവമാടും ...
നൂനമർദ്ദങ്ങൾ, മഴ, മേഘ- വിസ്‌ഫോടനങ്ങളാൽ പ്രളയമായിടും...
മന്ദമാരുതൻ കൊടുംങ്കാറ്റായി ചുഴലിയായി....
മാരുതന്റെ വിവിധ ഭാഷ നാമങ്ങളിൽ ആഞ്ഞു വീശുന്നു....
മണ്ടനാം മനുഷ്യാ നീ ചെയ്യും കർമഫലം
ജീവി വർഗ്ഗമൊന്നായി അനുഭവിക്കുന്നു
പ്രകൃതിയെ ചൂഷണം ചെയ്യരുതേ... ആധുനിക കാട്ടാള...
ലോകാവസാനം സുനിശ്ചിതം.... മാനിഷാദ..
പ്രകൃതിതൻ പ്രതിച്ഛായ മാറാതെ നോക്കുക...
  
Global warming, Climate Change, Poem, Nature, How humans destroy nature.

Post a Comment