Follow KVARTHA on Google news Follow Us!
ad

Thomas Chazhikadan | തോമസ് ചാഴികാടന്‍ എംപി ഇടപെട്ടു; വൈദികരെയും സന്യസ്തരെയും തിരഞ്ഞെടുപ്പ് ജോലിയില്‍നിന്നും ഒഴിവാക്കി

മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കണം MP, Thomas Chazhikadan, Relaxation, Election Work, Priests, Nuns, Election Duties, Lok Sabha Election, Politics, El
കോട്ടയം: (KVARTHA) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദീകരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.വിഷയത്തില്‍ തോമസ് ചാഴികാടന്‍ എംപി ഇടപെട്ടതോടെയാണ് ഫലം കണ്ടത്. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.


നേരത്തെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വൈദീകരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷന്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടന്‍ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇവര്‍ക്ക് ഇളവു നല്‍കണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷന്‍ ഇപ്പോള്‍ അംഗീകരിച്ചത്.

Keywords:
News, Kerala-News, Politics-News, MP, Thomas Chazhikadan, Relaxation, Election Work, Priests, Nuns, Election Duties, Lok Sabha Election, Politics, Election Commission, Relaxation in election work for priests and nuns.

Post a Comment